സര്‍ക്കാറിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സോണിയ
നെല്ലൂര്‍: ആണവകരാര്‍ രാജ്യത്തെ സംബന്ധിച്ച് പരമപ്രധാനമാണെന്നും രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി.
വിദേശനയത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ചയ്‌ക്കില്ല. മറ്റ് വികസിത രാജ്യങ്ങളെപ്പോലെതന്നെ ഇന്ത്യയും ആണവ സാങ്കേതിക വിദ്യ സ്വന്തമാക്കണം- സോണിയ പറഞ്ഞു. രാജ്യത്ത് വൈദ്യുതിയുടെ ആവശ്യം വര്‍ധിച്ചുവരുകയാണെന്നും അതിനാല്‍ ആണവ നിലയങ്ങള്‍ അനിവാര്യമാണെന്നും സോണിയ പറഞ്ഞു.
സര്‍ക്കാര്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന രീതിയില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണം സോണിയ തള്ളി. രാജ്യത്തിന്റെ സ്വതന്ത്ര വിദേശ നയത്തെ പണയപ്പെടുത്തുന്ന ഒരു നീക്കവും യുപിഎയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും അവര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
നെല്ലൂരില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇടതുപാര്‍ട്ടികള്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിന് ശേഷം സോണിയ പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണിത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications