ഗോപിക വിവാഹിതയായി
കൊച്ചി: ചലച്ചിത്രതാരം ഗോപിക വിവാഹിതയായി. കോതമംഗലം സ്വദേശിയും അയര്‍ലന്റില്‍ ഡോക്ടറുമായി അജിലേഷാണ് വരന്‍.
കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. എബ്രഹാം മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്ത് വിവാഹത്തിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
'പ്രണയമണിത്തൂവല്‍' എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ ഗോപിക മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം താരം അഭിനയജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കും.
ആഗസ്‌റ്റ് മാസത്തില്‍ ഭര്‍ത്താവിനൊപ്പം ഗോപിക വിദേശത്തേക്ക് പറക്കും. ജൂലൈ ഇരുപതിന് സഹപ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍ വിവാഹ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.
മലയാളത്തില്‍ 'വെറുതേ ഒരു ഭാര്യ" എന്ന ചിത്രമാണ് ഗോപികയുടെ പുറത്തു വരാനുള്ള ചിത്രം. ജയറാമാണ് ചിത്രത്തിലെ നായകന്‍. ഗോപിക അവസാനമായി അഭിനയിച്ച ചിത്രം റിച്ചാര്‍ഡ് നായകനായ 'കല്ലുക്കള്‍ ഈറം" ആണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഗോപികയുടെ വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍












Click it and Unblock the Notifications