മതമില്ലാത്ത ജീവന്റെ പേര് മാറ്റും: എം.എ ബേബി
തിരുവനന്തപുരം: ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്‌തകത്തിലെ 'മതമില്ലാത്ത ജീവന്‍' എന്ന വിവാദപാഠത്തിന്‍റെ പേര് 'വിശ്വാസ സ്വാതന്ത്ര്യം' എന്നാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.
പാഠപുസ്‌തകത്തെക്കുറിച്ച് പഠിച്ച വിദഗ്‌ദ്ധ സമിതി സര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ കരിക്കുലം കമ്മിറ്റി പൊതുവില്‍ അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. കരിക്കുലം കമ്മിറ്റിയിലെ രണ്ടംഗങ്ങള്‍ തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് നല്‌കിയിട്ടുണ്ട്.
വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് കരിക്കുലം കമ്മിറ്റി ഏതാണ്ട് പൂര്‍ണമായി അംഗീകരിച്ചുവെന്ന് വ്യക്തമാക്കിയ മന്ത്രി പാഠപുസ്‌തകം പൂര്‍ണമായി പിന്‍വലിയ്‌ക്കാനുദ്ദേശമില്ലെന്നും പറഞ്ഞു.
പുസ്‌തകത്തില്‍ മത വിരുദ്ധമായി ഒന്നുമില്ല. എന്നാല്‍ പുസ്‌തകത്തിലെ മതത്തെ സംബന്ധിച്ച് ചില ദുര്‍വ്യാഖ്യാനങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ അതില്‍ മാറ്റങ്ങള്‍ വരുത്തും.
പുതുക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ പുതിയ പുസ്‌തകം അടിച്ചിറക്കമെന്നും അദ്ദേഹം അറിയിച്ചു. കമ്മിറ്റിയുടെ തീരുമാനം ഏകപക്ഷീയമായിരുന്നുവെന്ന് വിയോജനക്കുറിപ്പ് നല്‌കിയ സി.പി ചെറിയാന്‍ മുഹമ്മദ് ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications