Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിയര്‍ വാങ്ങാന്‍ ആഴ്‌ചയില്‍ 42000 രൂപ!!

Beerസിഡ്‌നി: പലകാര്യങ്ങളോടും വീക്‌നെസുള്ളവര്‍ നമുക്കിടയിലുണ്ട്‌. എന്നുവച്ച്‌ ഈ വീക്‌നസ്സിനൊക്കെ ഒരതിരില്ലേ. പ്രത്യേകിച്ചും ബീര്‍ പോലുള്ള ഒരു ലഹരിവസ്‌തുവിന്റെ കാര്യത്തിലാവുമ്പോള്‍ വീക്‌നസിന്‌ തീര്‍ച്ചയായും നിയന്ത്രണം വേണം.

എന്നാല്‍ ആസ്‌ത്രേലിയക്കാരനായ മൈക്കിള്‍ ലിയറിയുടെ ബീര്‍ പ്രണയത്തെക്കുറിച്ച്‌ കേട്ടാല്‍ വാപൊളിച്ചുപോലും. ബിയര്‍ കുടിയ്‌ക്കുമാത്രമായി ലിയര്‍ ഒരോ ആഴ്‌ചയും ചെലവിടുന്നത്‌ 972 ഡോളറാണ്‌( അതായത്‌ 42000 രൂപ)!!. ഈ തുകകൊണ്ട്‌ മാസത്തില്‍ 25,00ലേറെ ചെറിയ കുപ്പി ബീര്‍ വാങ്ങാന്‍ കഴിയുമത്രേ.

മദ്യപിക്കുക മാത്രമല്ല പൂസായി വാഹനമോടിക്കുന്നതും ലിയറിയുടെ ഒരു പ്രധാന വിനോദമാണ്‌. ഇതിനിടെ ഏഴോളം തവണ മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ഏറ്റവും ഒടുവിലത്തെത്തവണ മദ്യപിച്ച്‌ വാഹനമോടിച്ച്‌ കോടതി കയറിയപ്പോള്‍ ദാമ്പത്യ ബന്ധം തകര്‍ന്നതാണ്‌ തന്റെ മദ്യപനാക്കിയതെന്നാണ്‌ ലിയര്‍ വെളിപ്പെടുത്തിയത്‌.

പ്രതിയുടെ പ്രസ്‌താവന കേട്ട കോടതി ഇയാളെ ഒരു വര്‍ഷത്തേയ്‌ക്ക്‌ ബിയര്‍ ഉപയോഗിക്കുന്നതില്‍ നിന്നും വാങ്ങുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്‌. അറസ്‌റ്റിലായതോടെ ലിയര്‍ മദ്യപാനം നിര്‍ത്തിയെന്ന്‌ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ ഇയാള്‍ തടവുശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്‌.

അഞ്ചുവര്‍ഷമായി ലിയര്‍ ഭാര്യയെയും കുട്ടികളെയും വേര്‍പിരിഞ്ഞാണ്‌ താമസിക്കുന്നത്‌. നാലുമക്കളുടെ പിതാവായ ലിയര്‍ ഒരു കണ്‍സ്‌ട്രക്ഷന്‍ ജോലിക്കാരാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+