എംഡിഎംകെ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യും
ദില്ലി: വിശ്വാസവോട്ട് നേടാനും അതിന് തടയിടാനുമുള്ള നീക്കങ്ങള്‍ ദില്ലിയില്‍ പുരോഗമിയ്‌ക്കുന്നതിനിടെ ആണവക്കരാര്‍ പ്രശ്‌നത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് എംഡിഎംകെ നേതാവ് വൈകോ പ്രഖ്യാപിച്ചു. വിശ്വാസവോട്ട് സംബന്ധിച്ച് അംഗങ്ങള്‍ക്ക് വിപ്പ് നല്‌കിയതായും അദ്ദേഹം അറിയിച്ചു.
ഭൂരിപക്ഷം തികയ്ക്കാന്‍ നെട്ടോട്ടമോടുന്ന കോണ്‍ഗ്രസിന് വൈകോയുടെ പ്രഖ്യാപനം വലിയ തിരിച്ചടിയായിട്ടുണ്ട്.
പാര്‍ലമെന്റില്‍ എംഡിഎംകെയ്‌ക്ക് നാല് എംപിമാരുണ്ടെങ്കിലും അതില്‍ രണ്ടു പേര്‍ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്.
എല്‍. ഗണേശനും രാമചന്ദ്രനുമാണ് പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് വോട്ട് ചെയ്യാന്‍ ഉറപ്പിച്ചിട്ടുള്ളത്. ഈ രണ്ടു പേരെയും അയോഗ്യരായി പ്രഖ്യാപിയ്‌ക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാവ് വൈകോ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ കാണുമെന്നുമറിയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications