എസ്‌പി യോഗത്തില്‍ 16 എംപിമാര്‍ പങ്കെടുത്തില്ല.
ദില്ലി: 22ന് ലോക്‌സഭയില്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പിനെക്കുറിച്ചാലോചിയ്‌ക്കാന്‍ സമാജ് വാദി പാര്‍ട്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും 16 എംപിമാര്‍ വിട്ടു നിന്നു.
ആകെയുള്ള 39 എംപിമാരില്‍ 16 പേര്‍ യോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്നതോടെ ഈ വിഷയത്തില്‍ പാര്‍ട്ടിയ്‌ക്കുള്ളില്‍ രൂപപ്പെട്ടിരിയ്‌ക്കുന്ന ചേരിതിരിവാണ് പുറത്തു വന്നിരിയ്‌ക്കുന്നത്. പാര്‍ട്ടി എംപിമാര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനെപ്പറ്റി തൃപ്തികരമായ വിശദീകരണം നല്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
യോഗത്തെ അഭിസംബോധന ചെയ്‌ത നേതാവ് മുലായം സിങും ജനറല്‍ സെക്രട്ടറി അമര്‍ സിങും വിശ്വാസവോട്ടെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാന്യത്തെപ്പറ്റി എംപിമാരോട് വിശദീകരിച്ചു.
യോഗത്തില്‍ പങ്കെടുക്കാതിരുന്ന എംപിമാരായ അതീഖ് അഹമ്മദും അഫ്‌സല്‍ അന്‍സാരിയും ജയിലിലാണ്. രാജ് ബബാര്‍, ബേനി പ്രസാദ് വര്‍മ എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടവരുമാണ്.
പാര്‍ട്ടിയിലെ പ്രഖ്യാപിത വിമതനായ മുനാവര്‍ ഹുസൈന്‍ വോട്ടെടുപ്പില്‍ യുപിഎയ്‌ക്ക് എതിരായി വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ തനിയ്‌ക്ക് 25 കോടി രൂപ വാഗ്‌ദാനം ചെയ്‌തതായും മുനാവര്‍ ആരോപിച്ചിട്ടുണ്ട്.
ഹമീര്‍പൂരില്‍ നിന്നുള്ള രാജ് നാരായണ്‍, മോഹന്‍ഗഞ്ചിനെ പ്രതിനിധീകരിയ്‌ക്കുന്ന ജയ്‌പ്രകാശ് എന്നിവരും ഇതേ നിലപാടുള്ളവരാണ്.
ഇവരെക്കൂടാതെ കീര്‍ത്തി വര്‍ദ്ധന്‍ സിങ്, മോഹന്‍ സിങ്, രേവതി രാമന്‍ സിങ് എന്നി എംപിമാര്‍ പാര്‍ട്ടിയുടെ കഴിഞ്ഞ യോഗത്തിലും പങ്കെടുത്തിരുന്നില്ല. 21,22 തീയതികളില്‍ നടക്കുന്ന വിശ്വാസവോട്ടിന് പാര്‍ട്ടിയിലെ എല്ലാ അംഗങ്ങള്‍ക്കും നേതൃത്വം വിപ്പ് നല്‌കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications