സ്‌കൂള്‍ പരിസരത്തുവച്ച് 10വയസ്സുകാരിയെ മാനഭംഗപ്പെടുത്തി
ദില്ലി: പത്തുവയസ്സുകാരി സ്‌കൂള്‍ പരിസരത്തുവച്ച് മാനഭംഗത്തിനിരയായി. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ അശോക് വിഹാറിലുള്ള എംസിഡി പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മാനഭംഗത്തിനിരയായത്.
പുറത്തുനിന്നുള്ള രണ്ട് യുവാക്കള്‍ സ്‌കൂളിന്റെ ഉയരം കുറഞ്ഞ മതല്‍ ചാടിക്കടന്ന് മൂത്രപ്പുരയിലെത്തുകയും ഇതിലൊരാള്‍ അവിടെയുണ്ടായിരുന്ന പത്തുവയസ്സുകാരിയെ മാനഭംഗപ്പെടുത്തുകയും മതില്‍ചാടി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.
വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 12.15നും 12.30നും ഇടയിലാണ് സംഭവം നടന്നത്. കൂടുതല്‍ പെണ്‍കുട്ടികളെ ലാക്കാക്കിയായിരിക്കാം യുവാക്കള്‍ മതില്‍ചാടിക്കടന്ന് സ്‌കൂള്‍ പരിസരത്തെത്തിയതെന്നും ഒരു കുട്ടി മാത്രമേ ഉപദ്രവിക്കപ്പെട്ടിട്ടുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.
പീഡിപ്പിക്കപ്പെട്ട കുട്ടിയും മറ്റ് രണ്ട് കുട്ടികളും ചേര്‍ന്നാണത്രേ മൂത്രപ്പുരയിലേയ്‌ക്ക് പോയത്. യുവാക്കള്‍ മതില്‍ ചാടിക്കടന്ന് മൂത്രപ്പുരയിലേയ്‌ക്ക് വന്നതു കണ്ട് മറ്റ് രണ്ട് കുട്ടികളും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി പോയി അധ്യാപകരെ വിവരം അറിയിച്ചെങ്കിലും ഇവര്‍ എത്തുന്നതിന് മുമ്പേ വന്നവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കടന്നുകളയുകയായിരുന്നു.
യുവാക്കളില്‍ ഒരാള്‍ക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്‌തിരിക്കുന്നതെന്നും അന്വേഷണം നടന്നുവരുകയാണെന്നും ഡിസിപി അറിയിച്ചു. ഉച്ചതിരിഞ്ഞ് സ്‌കൂള്‍വിട്ടശേഷം വീട്ടിലെത്തിയ കുട്ടി വിവരമൊന്നും പറഞ്ഞിരുന്നില്ലെന്നും അയല്‍വീട്ടിലെ കുട്ടി പറഞ്ഞാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചു.
പിന്നീട് കാര്യം ചോദിച്ചപ്പോല്‍ തന്നെ ഉപദ്രവിച്ചയാള്‍ ധരിച്ച വസ്‌ത്രത്തെക്കുറിച്ചും മറ്റും പെണ്‍കുട്ടി വിവരം നല്‍കി. മൂത്രപ്പുര സ്‌കൂളില്‍ നിന്നും ഏറെ അകലത്തിലാണ് സ്ഥിതിചെയ്യുന്നതെന്നും ഇതിന് മുമ്പും ഇവിടെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications