സോമനാഥിനും സുഭാഷിനുമെതിരെ നടപടിയ്‌ക്ക് സാധ്യത
ദില്ലി: രാജിവെയ്‌ക്കാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം തള്ളിക്കളഞ്ഞ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയ്‌ക്കും കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്‌ക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ച പശ്ചിമ ബംഗാള്‍ മന്ത്രി സുഭാഷ് ചക്രവര്‍ത്തിയ്‌ക്കുമെതിരെ സിപിഎം അച്ചടക്ക നടപടിയെടുക്കാന്‍ സാധ്യത.
ശനിയാഴ്‌ചയും ഞായറാഴ്‌ചയും ചേരുന്ന പാര്‍ട്ടി കേന്ദ്രക്കമിറ്റി യോഗം ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. അതെ സമയം സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ സ്‌ഥാനത്ത് തുടരുന്നതിനാല്‍ അദ്ദേഹം സാങ്കേതികമായി പാര്‍ട്ടിയുടെ ഭാഗമല്ലായെന്നതിനാല്‍ അദ്ദേഹത്തിനെതിരെയുള്ള നടപടി പാര്‍ട്ടി വൈകിച്ചേക്കും.
പാര്‍ട്ടിയുടെ സഹായത്തോടെ ഉന്നത പദവി കൈവന്നതിനു ശേഷം പാര്‍ട്ടി തീരുമാനം അനുസരിയ്‌ക്കാതിരിയ്‌ക്കുന്നത് സിപിഎമ്മിനുള്ളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അതു കൊണ്ട് തന്നെ പാര്‍ട്ടി ഈ സംഭവം ഗൗരവത്തോടെയാണ് കാണുന്നത്.
വിശ്വാസവോട്ടിന് മുമ്പ് രാജിവെയ്‌ക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും മുതിര്‍ന്ന നേതാവ് ജ്യോതിബസുവിന്റെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്‌ക്കാതെയാണ് ചാറ്റര്‍ജി സ്‌പീക്കര്‍ പദവിയില്‍ തുടരുന്നത്.
ബിജെപിയോടൊപ്പം ചേര്‍ന്ന് വോട്ടു ചെയ്യുന്നത് ശരിയല്ലെന്ന് പരസ്യമായി അഭിപ്രായം പറഞ്ഞ സംഭവത്തില്‍ ഇതിനോടകം തന്നെ പശ്ചിമ ബംഗാള്‍ പാര്‍ട്ടി സെക്രട്ടറി വിശദീകരണം ചോദിച്ചിട്ടുണ്ട്.
സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നതിനെ സുഭാഷ് ചക്രവര്‍ത്തി ന്യായീകരിയ്ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്‌ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചക്രവര്‍ത്തി ഇതിന് വിശദീകരണം നല്‌കുമെന്നാണ് കരുതപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications