കോണ്‍ഗ്രസിനെ വിശ്വസിച്ചത് അബദ്ധമായെന്ന് കാരാട്ട്
ദില്ലി: ആണവകരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിച്ചത് തെറ്റായിപ്പോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നിലനില്‍പ്പിന് വേണ്ടി ജയിലില്‍ക്കഴിയുന്ന എംപിമാരെക്കൊണ്ടുപോലും വോട്ട് ചെയ്യിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിന്റെ നടപടിയെ കാരാട്ട് ചോദ്യം ചെയ്‌തു.
1993ല്‍ ന്യൂനപക്ഷമായിരുന്ന നരസിംഹറാവു സര്‍ക്കാറിനെതിരെ ഇടതുപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നതും അന്ന് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച കോഴക്കേസിന് വഴി തെളിയിച്ചതെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
ജെഎംഎം കേസില്‍ ഒരു മുന്‍ പ്രധാനമന്ത്രിയെയും മുന്‍ ആഭ്യന്തരമന്ത്രിയെയും കുറ്റവിചാരണ ചെയ്യേണ്ടിവന്ന സ്ഥിതി ഈ വിശ്വാസവോട്ടെടുപ്പിന് ശേഷം ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്ന് അദ്ദേഹം കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി.
സ്‌പീക്കര്‍ സ്ഥാനത്തിരിക്കുന്നയാള്‍ നിഷ്‌പക്ഷനാണെന്ന് പറയുന്നത് കാപട്യമാണെന്ന് സോമനാഥ് ചാറ്റര്‍ജിയുടെ രാജി സംബന്ധിച്ച പ്രശ്‌നത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് കാരാട്ട് ഉത്തരം നല്‍കി.
സ്‌പീക്കറാകുന്നതുകൊണ്ട് ഒരാള്‍ രാഷ്ട്രീയക്കാരനല്ലാതാകുന്നില്ല. സ്‌പീക്കര്‍ സ്ഥാനം രാജിവയ്‌ക്കുന്നകാര്യം സോമനാഥ് തന്നെയാണ് തീരുമാനിക്കേണ്ടത്- അദ്ദേഹം ആവര്‍ത്തിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications