പാഠപുസ്‌തക സമരം നിര്‍ത്തണം: ബേബി
തിരുവനന്തപുരം: വിവാദമായ ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്‌തകത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം സമരം പിന്‍വലിയ്‌ക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.
കരിക്കുലം കമ്മിറ്റിയുടെ ശുപാര്‍ശ നിയമസഭയുടെ മേശപ്പുറത്തുവെച്ചതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഈയാവശ്യം ഉന്നയിച്ചത്.
പുസ്‌തകം പിന്‍വലിച്ചാലെ ചര്‍ച്ചയ്‌ക്ക് തയ്യാറുള്ളുവെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹം തങ്ങള്‍ക്കൊപ്പമില്ലായെന്ന തിരിച്ചറിവാണ് സമരത്തില്‍ നിന്ന് വിട്ടു നില്‌ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസിനും കെഎസ് യുവിനും വിട്ടു കൊടുത്തതിലൂടെ കോണ്‍ഗ്രസ് സമരത്തില്‍ നിന്നും തടിയൂരുകയാണ്.
ഗുരുതരമായ തെറ്റുകള്‍ വരുത്തിയ പാഠപുസ്‌തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിലെ തെറ്റുകള്‍ തിരുത്തി ഉടന്‍ പുറത്തിറക്കുമെന്നും ബേബി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications