പാഠപുസ്‌തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ ഗുരുതര തെറ്റുകള്‍: ബേബി
തിരുവനന്തപുരം: ഏഴാം ക്ലാസ് പാഠപുസ്‌തകത്തിലെ ഇംഗ്ലീഷ് പരിഭാഷയില്‍ ഗുരുതരമായ തെറ്റുകള്‍ ഉള്ളതായി വിദ്യാഭ്യാസ മന്ത്രി എം.എ ബേബി നിയമസഭയില്‍ അറിയിച്ചു. പുസ്‌തകത്തിലെ പിഴവുകള്‍ പരിഹരിയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍ നിയമിച്ച വിദഗ്‌ദ്ധസമിതി പാഠപുസ്‌തകത്തെക്കുറിച്ച് തയ്യാറാക്കിയ ശുപാര്‍ശകള്‍ മന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവനയായാണ് മന്ത്രി നിര്‍ദ്ദേശങ്ങള്‍ നിയസഭയില്‍ വെച്ചത്.
പാഠപുസ്തകത്തിലെ 'മതസ്വതന്ത്ര്യം' എന്ന വാക്ക് 'വിശ്വാസ സ്വാതന്ത്ര്യം' എന്നും 'ഉദ്ഘോഷണം' എന്ന വാക്ക് 'വെച്ചുപുലര്‍ത്താനും' എന്നാക്കി മാറ്റാനും കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ ശ്രീനാരായണ ഗുരുവിന്റെ ഉദ്ധരണി പാഠത്തില്‍ ചേര്‍ക്കും. മാറ്റം വരുത്തിയ പാഠഭാഗങ്ങള്‍ അച്ചടിച്ച് എത്രയും വേഗം നല്കുമെന്നും മന്ത്രി അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications