Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപേക്ഷിച്ച ചോക്ലേറ്റ്‌ പൊതിയില്‍ നിന്ന്‌ സ്‌പേസ്‌ യാത്രയ്‌ക്കുള്ള ഭാഗ്യം

പാരിസ്‌: ഉപേക്ഷിച്ച ചോക്ലേറ്റ്‌ പൊതി വീണ്ടുമെടുത്തു നോക്കിയ എയര്‍ ഹോസ്‌റ്റസിന്‌ കൈവന്നത്‌ ബഹിരാകാശ സഞ്ചാരിയാകാനുള്ള ഭാഗ്യം.

ഫ്രഞ്ച്‌ എയര്‍ ഹോസ്‌റ്റസായ മാത്തില്‍ഡെ എപ്രോണ്‍ എന്ന മുപ്പത്തിരണ്ടുകാരിയാണ്‌ ആദ്യം ചവറ്റുകുട്ടയിലെറിഞ്ഞ ഭാഗ്യത്തെ തിരിച്ചെടുത്തതിലൂടെ ബഹിരാകാശയാത്രികയാകാനുള്ള അവസരം കൈവന്നത്‌.

ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കിറ്റ്‌കാറ്റ്‌ ചോക്ലേറ്റിലെ ഭാഗ്യ അക്കങ്ങളാണ്‌ മാത്തില്‍ഡെയ്‌ക്ക്‌ ഭാഗ്യം കൊണ്ടു വന്നത്‌. ആദ്യം മത്സരത്തെ പരിഹസിച്ച്‌ മാത്തില്‍ഡെ ചോക്ലേറ്റ്‌ പൊതി കുട്ടിയിലിട്ട്‌ മടങ്ങിയിരുന്നു.

പിന്നീട്‌ രണ്ട്‌ മണിക്കൂറിന്‌ ശേഷം വീണ്ടു വിചാരമുണ്ടായപ്പോള്‍ തിരിച്ചു വന്ന്‌ പൊതി വീണ്ടുമെടുത്തു നോക്കിയപ്പോഴാണ്‌ കവറിനുള്ളിലെ ഭാഗ്യ അക്കങ്ങള്‍ കണ്ടെത്തിയത്‌. മാത്തില്‍ഡെയുടെ ബഹിരാകാശ യാത്ര നെസ്‌ലെ വക്താവ്‌ സ്ഥീരികരിച്ചിട്ടുണ്ട്‌.

നാല്‌ സീറ്റുകളുള്ള റോക്കറ്റ്‌ പ്ലെയിന്‍ സ്പേസ് ക്രാഫ്റ്റിന്റെ ബഹിരാകാശ യാത്രയില്‍ മാത്തില്‍ഡയുമുണ്ടാകുമെന്ന് നെസ് ലെ വക്താവ്‌ പറഞ്ഞു. യാത്രയ്‌ക്കു മുമ്പ്‌ അമേരിക്കയിലെ ഓക്ലഹോമയില്‍ നാല്‌ ദിവസത്തെ പരിശീലനവും മത്തില്‍ഡെയ്‌ക്ക്‌‌ ലഭിയ്‌ക്കും.

വിമാനയാത്ര തൊഴിലായി സ്വീകരിച്ച ഏതൊരാളുടെയും സ്വപ്‌നമാണ്‌ ബഹിരാകാശ യാത്രയെന്ന്‌‌ മാത്തില്‍ഡെ ഒരു ഫ്രഞ്ച്‌ റേഡിയോയ്‌ക്ക്‌ നല്‌കിയ അഭിമുഖത്തില്‍ പറഞ്ഞത്‌.

2010 ഓടെ റോക്കറ്റ്‌ പ്ലെയിന്‍ എക്‌സ്‌പി സ്‌പേസ്‌ ക്രാഫ്‌റ്റാണ്‌ കയ്യില്‍ കാശുള്ള ആര്‍ക്കും ബഹിരാകാശ യാത്ര നടത്താമെന്ന വാഗ്‌ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്‌. ഇനി 2011 കഴിഞ്ഞിട്ടും മെത്തില്‍ഡെയുടെ ബഹിരാകാശ യാത്ര നടന്നില്ലെങ്കില്‍ കൈനിറയെ പണം മാ ത്തില്‍ഡെയ്ക്ക് ലഭിയ്‌ക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+