Get Updates
Get notified of breaking news, exclusive insights, and must-see stories!

നെറ്റില്‍ കുട്ടികളുടെ സെക്‌സ്‌ ചാറ്റ്‌!!

Chatting Kidലണ്ടന്‍: ബ്രിട്ടനിലെ കൗമാരക്കാരായ കുട്ടികളില്‍ പത്തുശതമാനം പേരും ഇന്റര്‍നെറ്റിലൂടെ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളിലേര്‍പ്പെടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്‌.

11നും 18നും ഇടയില്‍ പ്രായമുള്ള 25ശതമാനം കുട്ടികളും പ്രായപൂര്‍ത്തിയായവര്‍ക്കായുള്ള വെബ്‌സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നതായും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇത്രതന്നെ കുട്ടികള്‍ ഓണ്‍ലൈനില്‍ എത്തുന്ന അപരിചിതരുമായി കൂട്ടുകൂടുന്നുണ്ടെന്നും റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു.

ഇത്തരത്തില്‍ അപരിചിതരുമായി ചാറ്റ്‌ ചെയ്യുന്ന കുട്ടികളില്‍ പത്തുശതമാനവും ആദ്യ ചാറ്റിംഗിന്‌ ശേഷം ഈ വ്യക്തികളെ നേരില്‍ കാണുകയും ചെയ്യുന്നുണ്ട്‌. പ്രായപൂര്‍ത്തിയായവരും കുട്ടികളുമുള്‍പ്പെടെ 6000 പേരെ ഉള്‍പ്പെടുത്തി കാര്‍ഫോണ്‍ വേര്‍ഹൗസ്‌ ആണ്‌ ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത്‌.

ബ്രിട്ടനിലെ യുവാക്കളില്‍ ഏഴില്‍ ഒരാള്‍ എന്ന രീതിയല്‍ ഇപ്പോഴത്തെ ഓണ്‍ലൈന്‍ വ്യവസ്ഥകളില്‍ സന്തുഷ്ടിയില്ലാത്തവരാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

രക്ഷിതാക്കളില്‍ മിക്കവര്‍ക്കും തങ്ങളുടെ കുട്ടികള്‍ ഇന്റര്‍നെറ്റില്‍ എന്താണ്‌ ചെയ്യുന്നതെന്നും ആരുമായെല്ലാം ആശയവിനിമയത്തില്‍ ഏര്‍പ്പെടുന്നുവെന്നുമുള്ള കാര്യങ്ങളില്‍ ഒരറിവുമില്ല. കുട്ടികളില്‍ പുകുതിയോളം പേരും ഇക്കാര്യത്തില്‍ കളവു പറയുന്നവരുമാണ്‌.

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ എന്ന രീതിയില്‍ ഓണ്‍ലൈനില്‍ തങ്ങള്‍ എന്താണ്‌ ചെയ്യുന്നതെന്ന കാര്യം മാതാപിതാക്കളറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന്‌ കരുതുന്നവരാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+