ബ്രിട്ടീഷ് എംപിമാര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍
ലണ്ടന്‍: ബ്രിട്ടനിലെ അഞ്ചിലൊന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മാനസികമായ പ്രശ്‌നങ്ങളുണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. പൊതുജീവിതത്തിലെ സമ്മര്‍ദ്ദങ്ങളാണത്രേ ഇവരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണം.
രഹസ്യമായി നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിവേചനം അനുഭവിക്കേണ്ടവരുമോയെന്ന് ഭയന്ന് പലരും തങ്ങളനുഭവിക്കുന്ന മാനസികപ്രശ്‌നങ്ങള്‍ ആരോടും തുറന്നുപറയുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത 86ശതമാനം പേരും തങ്ങളുടെ ജോലി കടുത്ത സമ്മര്‍ദ്ദമുള്ളതാണെന്ന് സമ്മതിച്ചിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയാല്‍ പാര്‍ലമെന്റിലെ സ്ഥാനം തെറിക്കുമോയെന്നാണ് ഇവരില്‍ പലരുടെയും ഭയം.
പലരും തങ്ങള്‍ വിഷാദരോഗത്തിനുള്ള മരുന്ന കഴിയ്‌ക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ജോലിഭാരവും സമ്മര്‍ദ്ദവും താങ്ങാനാവാത്തതിനാല്‍ത്തന്നെ നിലവിലുള്ള പാര്‍ലമെന്റ് കാലയളവ് കഴിഞ്ഞാല്‍ മറ്റെന്തെങ്കിലും തൊഴില്‍ തേടണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. റോയല്‍ കോളെജ് ഓഫ് സൈക്യാട്രിസ്റ്റ് ആണ് ഈ രഹസ്യ സര്‍വ്വേ നടത്തിയത്.












Click it and Unblock the Notifications