സോമനാഥിനെ ഒഴിവാക്കി സിപിഎം വിപ്പ് നല്‍കി
ദില്ലി: വിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്കായുള്ള ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുത്ത് സര്‍ക്കാറിനെതിരെ വോട്ടു ചെയ്യാന്‍ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഒഴികെയുള്ള എല്ലാ പാര്‍ട്ടി എംപിമാര്‍ക്കും സിപിഎം വിപ്പ് നല്‍കി.
സെബാസ്റ്റ്യന്‍ പോള്‍ ഉള്‍പ്പെടെയുള്ള 43 പേര്‍ക്കാണ് വിപ്പ് നല്‍കിയിട്ടുള്ളത്. ഭരണഘടനാപരമായ പദവിയാണ് സ്‌പീക്കറുടേതെന്നതിനാല്‍ അദ്ദേഹത്തിന് വിപ്പ് നല്‍കാനാവില്ലെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് രൂപ്‌ചന്ദ്‌പാല്‍ പറഞ്ഞു.
സര്‍ക്കാറിനെതിരെ വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് സിപിഐയും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍എസ്‌പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ കക്ഷികള്‍ ശനിയാഴ്‌ചയാണ് വിപ്പ് നല്‍കുക. വിശ്വാസവോട്ടെടുപ്പിലെ തന്ത്രത്തിന് രൂപം നല്‍കുന്നത് ഞായറാഴ്‌ച ഇടതു പാര്‍ട്ടികള്‍ സംയുക്ത യോഗം ചേരുന്നുണ്ട്.
വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാറിനെ എതിര്‍ത്ത് വോട്ട് ചെയ്യുന്നതിന് ചെറു പാര്‍ട്ടികളുടെയും സ്വന്തന്ത്രന്മാരുടെയും പിന്തുണ തേടുന്ന കാര്യവും യോഗം ചര്‍ച്ചചെയ്‌തേയ്‌ക്കും.
പാര്‍ട്ടി തീരുമാനം അനുസരിക്കാതെ സ്‌പീക്കര്‍ പദവിയില്‍ തുടരുന്ന സോമനാഥ് ചാറ്റര്‍ജിയ്‌ക്കെതിരെ എന്ത് നടപടിവേണമെന്നകാര്യം ശനിയാഴ്‌ച ചേരുന്ന സിപിഎം കേന്ദ്രകമ്മിറ്റിയില്‍ തീരുമാനിക്കും.
വിശ്വാസവോട്ടെടുപ്പിന് ശേഷം സോമനാഥിനെതിരെ നടപടിയെടുത്താല്‍ മതിയെന്നാണ് നേതാക്കളില്‍ മിക്കവരുടെയും അഭിപ്രായം. കേന്ദ്രകമ്മിറ്റിയ്‌ക്ക് മുന്നോടിയായി ശനിയാഴ്‌ച രാവിലെ പൊളിറ്റ് ബ്യൂറോ ചേരുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications