ജെഎംഎം സര്‍ക്കാറിനെ പിന്തുണയ്‌ക്കും; സോറന്റെ നിലപാട് വ്യക്തമല്ല
ദില്ലി: വിശ്വാസവോട്ടെടുപ്പില്‍ യുപിഎ സര്‍ക്കാറിനെ പിന്തുണയ്‌ക്കുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) വ്യക്തമാക്കി. പാര്‍ട്ടി വര്‍ഗീയ ശക്തികള്‍ക്ക് എതിരായതിനാലാണ് വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാറിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി ചീഫ് വിപ്പ് തെക് ലാല്‍ മഹാതോ അറിയിച്ചു.
പാര്‍ട്ടിയ്‌ക്ക് ആകെയുള്ള അഞ്ച് എംപിമാരില്‍ നാലു പേര്‍ സര്‍ക്കാറിനെ പിന്തുണയ്‌ക്കുമെന്നാണ് സൂചന. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന്റെ പേരില്‍ വിലപേശല്‍ നടത്തുന്ന പാര്‍ട്ടി നേതാവ് ഷിബു സോറന്‍ മാത്രം ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നേരത്തേ യുപിഎ സര്‍ക്കാറിന്റെ ഭാഗമായിരുന്ന സോറന്‍ കേസില്‍ അകപ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവച്ചത്. പഴയ വകുപ്പും മന്ത്രിസ്ഥാനവും തിരിച്ച് നല്‍കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്‌ദാനമാണ് സര്‍ക്കാറിനെ പിന്തുണയ്‌ക്കാന്‍ ജെഎംഎമ്മിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
എന്നാല്‍ ക്യാബിനറ്റ് സ്ഥാനത്തിന് പുറമേ സഹമന്ത്രിസ്ഥാനവും വേണമെന്നാണ് സോറന്റെ നിലപാട്. ഇതിനിടെ ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രിസ്ഥാനം വച്ചുനീട്ടി സോറനെ വരുതിയില്‍ നിര്‍ത്താന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications