സോമനാഥ് പൊന്‍തൊപ്പിയിലെ കറുത്തതൂവലാണെന്ന് ചന്ദ്രചൂഡന്‍
ദില്ലി: ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ നിലപാട് തിളക്കമാര്‍ന്ന നിലപാട് സ്വീകരിച്ച ഇടതുപക്ഷത്തിന് അപമാനകരമാണെന്ന് ആര്‍എസ്‌പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍.
ഇടതുപക്ഷമെന്ന പൊന്‍തൊപ്പിയിലെ കറുത്ത തൂവലായി ആദരണീയനായ സോമനാഥ് ചാറ്റര്‍ജി അധപതിച്ചതില്‍ എനിക്ക് അതിയായ ദുഖമുണ്ട്. ഒരു കമ്യൂണിസ്റ്റുകാരന്‍ പാര്‍ലമെന്ററി സ്ഥാനങ്ങളെക്കുറിച്ച് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കരുത്.
ഒരു പാര്‍ട്ടിയുടെ പ്രതിനിധിയായാണ് അദ്ദേഹം സ്‌പീക്കറായത്. അതിനാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്- ചന്ദ്രചൂഡന്‍ പറഞ്ഞു.
സ്‌പീക്കര്‍ പദവിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് പാരമ്പര്യമല്ല തുടരുന്നത്. അവിടെ സ്‌പീക്കറാവന്നയാള്‍ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണം. പിന്നീട് അയാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ എതിര്‍സ്ഥാനാര്‍ത്ഥികളെ നിര്‍്‌ത്തില്ല. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.
എന്നാല്‍ ഇന്ത്യയില്‍ സ്‌പീക്കര്‍ സ്ഥാനം പോയാല്‍ രാഷ്ട്രീയത്തില്‍ സജീവമാകാം- അദ്ദേഹം ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications