Get Updates
Get notified of breaking news, exclusive insights, and must-see stories!

സായ്‌ പ്രതിമ കണ്ണുതുറന്നു; വീട്ടില്‍ ഭക്തജനപ്രാവാഹം

Sai Baba idolബാംഗ്ലൂര്‍: ഷിര്‍ദ്ദി സായി ബാബയുടെ പ്രതിമ കണ്ണുതറന്നുവെന്ന പ്രചാരണത്തെത്തുടര്‍ന്ന്‌ മല്ലേശ്വരത്തിനടുത്ത ഗവിപുരം ഗുട്ടഹള്ളിയിലെ വീട്ടില്‍ ഭക്തരുടെ പ്രവാഹം.

വെള്ളിയാഴ്‌ച രാവിലെയാണ്‌ വീട്ടിലെ പൂജാമുറിയില്‍ വച്ചിരുന്ന ബാബാ പ്രതിമയുടെ ഇടതുകണ്ണ്‌ തുറന്നാതായുള്ള വാര്‍ത്ത പ്രചരിച്ചത്‌. വാര്‍ത്തയറിഞ്ഞ്‌ 1500ലേറെ ഭക്തരാണ്‌ ഈ വീട്ടിലെത്തിയത്‌. ഭഗവാന്‍ ഇന്‍ഡസ്‌ട്രീസ്‌ ഉടമസ്ഥനായ ബാബുയെന്നയാളുടെ വീട്ടിലെ പ്രതിമയാണ്‌ കണ്ണുതുറന്നത്‌.

പ്രതിമ കണ്ണുതുറന്നുവെന്ന വാര്‍ത്ത പ്രചരിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ബാബുവിന്റെ വീട്‌ ഒരു തീര്‍ത്ഥാനടന കേന്ദ്രത്തിന്റെ പ്രതീതിയിലായി. ഭക്തപ്രവാഹം മൂലം പൊറുതിമുട്ടിയ വീട്ടുകാര്‍ ഒടുവില്‍ സഹായത്തിനായി പൊലീസിനെ വിളിച്ചു. പൊലീസെത്തി ആളുകളെ ക്യൂവായി നിര്‍ത്തിയാണ്‌ പിന്നീട്‌ പൂജാമുറിയിലേയ്‌ക്ക്‌‌ കടത്തിവിട്ടത്‌.

അത്ഭുതം കാണാന്‍ വന്ന ഭക്തര്‍ കാണിക്കയര്‍പ്പിച്ചും പ്രാര്‍ത്ഥിച്ചും മണിക്കൂറുകളോളം വീടിനുള്ളില്‍ നിന്നു. കന്നഡ ടെവിവിഷന്‍ ചാനലുകളെല്ലാം സംഭവത്തിന്‌ വന്‍ പ്രാധാന്യമാണ്‌ നല്‍കിയത്‌. ചാനലുകളില്‍ നിന്നും വാര്‍ത്തയറിഞ്ഞ്‌ രാത്രി വൈകുവോളം ഭക്തര്‍ പ്രതിമ കാണാനായി വീട്ടിലെത്തി.

വ്യാഴാഴ്‌ചത്തെ പൂജകള്‍ക്കായി ബുധനാഴ്‌ച വൈകീട്ട്‌ ബാബുവും ഭാര്യ ലക്ഷ്‌മിയും വിഗ്രഹം തുടച്ച്‌ വൃത്തിയാക്കുന്നതിനിടയിലാണ്‌ വിഗ്രഹത്തിന്റെ മുഖത്ത്‌ വ്യത്യാസങ്ങളുള്ളതായി കണ്ടെത്തിയത്‌. വിഗ്രഹത്തിന്റെ മുഖം വൃത്തിയാക്കുകയായിരുന്ന മകന്‍ ദ്രുപത്‌ ആണ്‌ കണ്ണിന്റെ സ്ഥാനത്ത്‌ ഒരു കറുത്തപാടുള്ളതായി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ വിഗ്രഹത്തിന്‌ പെട്ടെന്ന്‌ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. കണ്‍പീലികളും ചലിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ പ്രതിമ വൃത്തിയാക്കുന്നത്‌ നിര്‍ത്തുകയായിരുന്നു.

പിന്നീട്‌ വ്യാഴാഴ്‌ച രാവിലെ പ്രതിമയുടെ ഇടതുകണ്ണ്‌ തുറന്നിരിക്കുന്നതായി കണ്ടെത്തി. ബാബുവും ഭാര്യയും അയല്‍വാസികളും കൂടി പൂജനടത്തി. പിന്നീട്‌ വെള്ളിയാഴ്‌ചയാണ്‌ വാര്‍ത്ത പുറംലോകമറിഞ്ഞത്‌. ഒരു വര്‍ഷം മുമ്പ്‌ ഷിര്‍ദ്ദിയില്‍ ദര്‍ശനം നടത്താനായി പോയപ്പോഴാണ്‌ ഈ വിഗ്രഹം വാങ്ങിയതെന്ന്‌ വീട്ടുകാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+