Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കണം: സോണിയ

ദില്ലി: ദേശീയ താത്‌പര്യം കണക്കിലെടുത്ത്‌ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി.

വിശ്വാസവോട്ടിന്‌ മൂന്ന്‌ ദിവസം ബാക്കി നില്‌ക്കെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടി എംപിമാരുമായി കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യം പറഞ്ഞത്‌.
ഓരോ സംസ്ഥാനത്തു നിന്നുള്ള എംപിമാരുമായി പ്രത്യേകമായാണ്‌ സോണിയ കൂടിക്കാഴ്‌ച നടത്തിയത്‌.‌

ഇതിനിടെ വിശ്വാസവോട്ടെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന്‌ പിന്തുണ നല്‌കാന്‍ പാട്ടാളി മക്കള്‍ കക്ഷി തീരുമാനിച്ചു. വോട്ടെടുപ്പില്‍ സര്‍ക്കാരിന്‌ അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ പാര്‍ട്ടിയുടെ ആറ്‌ എംപിമാര്‍ക്കും പിഎംകെ അധ്യക്ഷന്‍ രാംദാസ്‌ വിപ്പ് നല്‌കിയിട്ടുണ്ട്‌.

അതേ സമയം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ ജനതാദള്‍ (എസ്‌) തങ്ങളുടെ നിലപാട്‌ ഞായറാഴ്‌ച മാത്രമേ പ്രഖ്യാപിയ്‌ക്കുള്ളുവെന്ന്‌ വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള വീരേന്ദ്രകുമാറടക്കം മൂന്ന്‌ എംപിമാരാണ്‌ ഗൗഡ ദളില്‍ ഉള്ളത്‌. വീരേന്ദ്രകുമാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന്‌ ഗൗഡ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും താന്‍ സര്‍ക്കാരിന്‌ എതിരായി വോട്ട്‌ ചെയ്യുമെന്ന്‌ വീരേന്ദ്രകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍










Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+