ആഗസ്റ്റ് ഒന്നിന് സൂര്യഗ്രഹണം
തിരുവനന്തപുരം: ആഗസ്റ്റ് ഒന്നിന് കര്‍ക്കിടക വാവിന് സൂര്യഗ്രഹണം വരുന്നു. പകല്‍ 1.34ന് തുടങ്ങുന്ന ഗ്രഹണം മൂന്നു മണിയോടെ പൂര്‍ണമാകും.
ഇന്ത്യയില്‍ ഗ്രഹണത്തിന്റെ അവസാനഭാഗം മാത്രമേ ദൃശ്യമാകൂ. അത് ഭാഗികമായിട്ട് മാത്രമായിരിയ്‌ക്കും. കേരളത്തില്‍ 4.48 മുതല്‍ 6.06 വരെ ഗ്രഹണം ഭാഗികമായി ദര്‍ശിയ്‌ക്കാം.
അതെ സമയം വടക്കെ അമേരിക്ക, ഗ്രീന്‍ലാന്റ്, യൂറോപ്പിലെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകും.
സൂര്യഗ്രഹണത്തിന് പിന്നാലെ രാത്രി ചന്ദ്രഗ്രഹണവും നടക്കും. രാത്രി 1.06 മുതല്‍ പുലര്‍ച്ചെ 4.15 വരെ നീളുന്നതായിരിക്കും ചന്ദ്രഗ്രഹണം.












Click it and Unblock the Notifications