സന്തോഷ് മാധവനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കുന്നു
കൊച്ചി: വിവാദസ്വാമി സന്തോഷ് മാധവനെ പോളിഗ്രാഫ് ടെസ്റ്റ്( നുണപരിശോധന)യ്‌ക്ക് വിധേയനാക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ജുലൈ 21ന് ബാംഗ്ലൂരിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പരിശോധന നടക്കുക.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സന്തോഷ് മാധവന്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നുണപരിശോധന നടത്തുന്നത്. സന്തോഷിന്റെ കൂട്ടാളി സെയ്‌ഫുദ്ദീന്‍ അലിക്കണ്ണിനെയും നുണ പരിശോധനയ്‌ക്ക് വിധേയനാക്കുമെന്ന് സൂചനയുണ്ട്.
ദുബയില്‍ ബിസിനസ് നടത്തുന്ന തിരുവനന്തപുരം സ്വദേശിനി സെറാഫിന്‍ എഡ്വിനെ കബളിപ്പിച്ച് നാലുലക്ഷം രൂപ തട്ടിയ കേസും ശാന്തിതീരം ട്രസ്റ്റിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് ഭൂമിയിടപാടുകള്‍ നടത്തിയ കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
രണ്ടുകേസിലും സന്തോഷും, സെയ്‌ഫുദ്ദീനും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. സന്തോഷിന് ഹവാലാ റാക്കറ്റുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. പണമിടപാട് സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങള്‍ സന്തോഷ് മറച്ചുവയ്‌ക്കുകയാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications