സമരത്തിന് പിന്നില്‍ കത്തോലിക്ക പുരോഹിതര്‍: വെളിയം
തിരുവനന്തപുരം: ഏഴാം ക്ലാസ് പാഠപുസ്‌തകത്തിനെതിരെയുള്ള സമരത്തിന് പിന്നിലുള്ള അദൃശ്യ ശക്തികള്‍ പുരോഹിതരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ ആരോപിച്ചു.
വിമോചന സമര കാലത്തെ ശക്തികള്‍ തന്നെയാണ് ഇതിന് പിന്നില്‍. യുഡിഎഫ് നടത്തുന്ന സമരത്തിന് പിന്നില്‍ ഇവരുടെ പിന്തുണയുണ്ടോയെന്ന് പരിശോധിയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാഠപുസ്‌കത്തില്‍ കാതലായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ യുഡിഎഫ് സമരത്തില്‍ നിന്നും പിന്‍മാറണം. പാഠപുസ്‌തകത്തില്‍ മതനിഷേധമായി ഒന്നുമില്ല. ഇനിയും സമരം തുടരുന്ന് ജനങ്ങള്‍ക്ക് മുന്നില്‍ സ്വയം അപഹാസ്യമാകുന്നതിന് തുല്യമാണെന്നും വെളിയം പറഞ്ഞു.
സമരം പിന്‍വലിച്ച് യുഡിഎഫ് ജനങ്ങളോട് മാപ്പപേക്ഷിക്കുകയാണ് വേണ്ടത്. മുന്‍ എംഎല്‍എ സുപാലിനെ പുലര്‍ച്ചെ വീട്ടില്‍ കയറി അറസ്റ്റു ചെയ്‌ത നടപടി ശരിയല്ലെന്നും ചില പോലീസുകാര്‍ക്ക് എന്തുമാകാമെന്ന ധാരണയാണുള്ളതെന്നും വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications