Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലസ്‌റ്റര്‍ യോഗങ്ങള്‍ തടസ്സപ്പെടുത്താന്‍ യൂത്ത്‌ ലീഗ്‌ ശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ്‌ സംഘടിപ്പിച്ചിരിയ്‌ക്കുന്ന ക്ലസ്റ്റര്‍ യോഗങ്ങള്‍ക്കെതിരെ യൂത്ത്‌ ലീഗ്‌ പ്രതിഷേധം.

തിരുവനന്തപുരം എസ്‌എംവി സ്‌കൂളില്‍ നടന്ന ക്ലസ്റ്റര്‍ യോഗം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

ഇതിനെതിരെ രംഗത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്‌ പോലീസെത്തി യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌ത്‌ നീക്കി.

ചെറുവണ്ണൂര്‍ സ്‌കൂളില്‍ ക്ലസ്റ്റര്‍ യോഗത്തിനെത്തിയ അധ്യാപകരെ സമരക്കാര്‍ തടഞ്ഞപ്പോള്‍ നടക്കാവ്‌ സ്‌ക്കൂളിന്‌ മുമ്പില്‍ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

ആലപ്പുഴയില്‍ മുഹമ്മദന്‍സ്‌ സ്‌കൂളില്‍ നടക്കുന്ന ക്ലസ്റ്റര്‍ യോഗം തടയാനുള്ള യൂത്ത്‌ ലീഗ്‌ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ലീഗ്‌ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷമുണ്ടായത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+