വൈദികന്‍മാരുടെ ലൈംഗിക പീഡനം: മാര്‍പാപ്പ മാപ്പു പറഞ്ഞു
സിഡ്‌നി: ആസ്‌ട്രേലിയയിലെ കത്തോലിക്കാ പുരോഹിതന്‍മാരുടെ ലൈംഗിക പീഡനത്തിന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാപ്പ് പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി ചില പുരോഹിതന്‍മാര്‍ സഭയ്‌ക്ക് അപമാനമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുട്ടികളെ വരെ ലൈംഗികമായി പീഡിപ്പിച്ച ഇവര്‍ ക്രിസ്‌തുവിന്റെ കോടതിയില്‍ ശിക്ഷിയ്‌ക്കപ്പെടുമെന്നും പോപ്പ് പറഞ്ഞു.
പത്തു ദിവസം നീളുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ബിഷപ്പുമാരുടെ ഒരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications