Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദികര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് അശ്ലീല താരം

മെല്‍ബണ്‍: കത്തോലിക്കാ പുരോഹിതന്മാര്‍ നടത്തുന്ന ലൈംഗിക പീഡനങ്ങള്‍ അവസാനിക്കണമെങ്കില്‍ അവര്‍ക്ക്‌ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന്‌ അശ്ലീല ചിത്രങ്ങളിലഭിനയിക്കുന്ന നടി.

മൂന്നൂറോളം അശ്ലീല ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച അമേരിക്കക്കാരിയായ നടി ബെല്ലഡോണയാണ്‌ വൈദികര്‍ക്ക്‌ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന്‌ മാര്‍പ്പാപ്പയോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ലോകയുവജന ദിനത്തോടനുബന്ധിച്ച്‌ നടത്തിയ ആസ്‌ത്രേലിയന്‍ സന്ദര്‍ശനവേളയില്‍ കത്തോലിക്കാ പുരോഹിതന്മാര്‍ നടത്തിയ ലൈംഗിക പീഡനങ്ങള്‍ക്ക്‌ മാര്‍പ്പാപ്പ മാപ്പു പറഞ്ഞിരുന്നു. മാപ്പു പറഞ്ഞത്‌ നല്ലകാര്യമാണെന്നും പക്ഷേ ലൈംഗികതയെക്കുറിച്ച്‌ പുരോഹിതര്‍ക്ക്‌ അറിവ്‌ നല്‍കിയില്ലെങ്കില്‍ പീഡനങ്ങള്‍ ഇനിയും തുടരുമെന്നുമാണ്‌ ബെല്ലഡോണ അഭിപ്രായപ്പെടുന്നത്‌.

പുരോഹിതന്മാര്‍ക്ക്‌ ലൈംഗികതയെക്കുറിച്ച്‌ ഒന്നും അറിയില്ല. അവര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ മാത്രമേ അറിയുകയുള്ളു. ലൈംഗിക പീഡനങ്ങള്‍ നടത്താതിരിക്കാന്‍ പുരോഹിതര്‍ അശ്ലീല ചിത്രങ്ങള്‍ കണ്ട്‌ അതില്‍ സംതൃപ്‌തി കണ്ടെത്തണമെന്നാണ്‌ മെല്ലഡോണയുടെ ഉപദേശം.

താന്‍ അഭിനയിച്ച ചിത്രങ്ങളുടെ പകര്‍പ്പ്‌ ഇതിനായി ആസ്‌ത്രേലിയയിലെ കത്തോലിക്കാ പള്ളിക്ക്‌ നല്‍കാന്‍ തയ്യാറാണെന്നും താരം പറയുന്നു. മാത്രമല്ല ലൈംഗിക സംബന്ധമായ സമ്മര്‍ദ്ദവും ആകുലതയും മാറ്റാനായി വളരെ ഉപകാരപ്രദമായ ചില വ്യായാമങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ തനിക്ക്‌ കഴിയുമെന്നും ബെല്ലഡോണ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+