Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഭാഷ് ചക്രവര്‍ത്തിക്ക് സിപിഎമ്മിന്റെ പരസ്യ ശാസന

ദില്ലി : പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയിറക്കിയ പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രി സുഭാഷ് ചക്രവര്‍ത്തിയെ പരസ്യമായി ശാസിക്കാന്‍ സിപിഎം കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചു.

ബിജെപിയ്ക്കൊപ്പം ചേര്‍ന്ന് യുപിഎ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുന്ന സിപിഎം നടപടിയെയാണ് ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ സുഭാഷ് ചക്രവര്‍ത്തി പരസ്യമായി വിമര്‍ശിച്ചത്. ജ്യോതിബാസുവിന്റെ അടുത്ത അനുയായിയെന്ന് കണക്കാക്കപ്പെടുന്ന സുഭാഷ് ചക്രവര്‍ത്തി ഇതിനു മുമ്പും പരസ്യ പ്രസ്താവനകള്‍ വഴി പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു.

സിപിഎമ്മിന്റെ ഭരണഘടന പ്രകാരം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിന് തൊട്ടു താഴെയുളള ശിക്ഷയാണ് പരസ്യ ശാസന.

പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സിപിഎം കേന്ദ്രക്കമ്മിറ്റിയുടെ നടപടിയ്ക്ക് വിധേയനാകുന്ന ആദ്യ നേതാവാണ് സുഭാഷ് ചക്രവര്‍ത്തി. എഡിബി വിവാദകാലത്ത് കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പാര്‍ട്ടിയുടെ പരസ്യ ശാസനയ്ക്ക് വിധേയനായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍







Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+