Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും വീര- ഗൗഡ സമാഗമം

ദില്ലി : ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറിന്റെ സസ്‍പെന്‍ഷന്‍ പിന്‍വലിച്ചെന്ന് ദേവഗൗഡ.

കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനുളള ദേവഗൗഡയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള കേരള ഘടകം ഗൗഡയുടെ നേതൃത്വത്തെ തളളിപ്പറഞ്ഞത്. ഇരു നേതാക്കളും തമ്മിലുളള വൈരം തീര്‍ന്നത് ആണവക്കരാറിന്റെ പേരില്‍ ദേശീയ തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയസാഹചര്യവും.

ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ കര്‍ണാടകത്തില്‍ ബിജെപി പിന്തുണയോടെ ഭരിച്ച എച്ച് ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം ഇടതുപക്ഷവും ബിഎസ്‍പിയും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. ദേശീയ തലത്തില്‍ മൂന്നാം മുന്നണി സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചതോടെ വീണ്ടും ദേവഗൗഡ ഇന്ദ്രപ്രസ്ഥത്തില്‍ കണ്ണെറിയുന്നുണ്ട്.

ഇതിനിടെ ദേശീയ തലത്തില്‍ പ്രസക്തി നഷ്ടപ്പെട്ട വീരേന്ദ്രകുമാറും സംഘവും സമാജ്‍വാദി പാര്‍ട്ടിയില്‍ ലയിക്കാന്‍ ശ്രമം നടത്തിയിരുന്നു. ലയിച്ചാല്‍ ഇടതുമുന്നണി വിടേണ്ടി വരുമെന്ന സിപിഎമ്മിന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് ലയനനീക്കത്തില്‍ നിന്നും ജനതാദള്‍(എസ്) പിന്മാറുകയായിരുന്നു. ആണവക്കരാറിനും യുപിഎ സര്‍ക്കാരിനും സമാജ്‍വാദി പാര്‍ട്ടി പിന്തുണ നല്‍കിയതോടെ ലയനത്തിനുളള എല്ലാ സാധ്യതയും അടഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍












Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+