സോണിയയ്ക്ക് ഇപ്പോഴും ശബ്ദമില്ല
ദില്ലി : സോണിയ പാര്‍ലമെന്റില്‍ എന്തു പ്രസംഗിക്കുമെന്നറിയാന്‍ കാത്തിരിക്കുന്നവര്‍ ഇപ്പോഴും നിരാശരാകേണ്ടി വരും.
രാജ്യം ഉറ്റുനോക്കുന്ന വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന് യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയ തീരുമാനിച്ചു.
അവിശ്വാസ പ്രമേയ ചര്‍ച്ച ദൂരദര്‍ശന്‍ അടക്കമുളള മാധ്യമങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. ചോദ്യശരങ്ങളില്‍ സോണിയ തപ്പിത്തടയുന്നത് രാജ്യം നേരില്‍ കണ്ടാല്‍ പാര്‍ട്ടിക്കുണ്ടാകുന്ന നാണക്കേട് ചെറുതല്ല. പ്രസംഗം എഴുതി വായിക്കുന്ന അടവ് പൊതുയോഗങ്ങളില്‍ മാത്രമാണ് ചെലവാകുക . കേള്‍വിക്കാരാരും പ്രസംഗത്തില്‍ ഇടപെടുകയോ ചോദ്യം ചോദിക്കുകയോ ചെയ്യില്ല. ഈ സൗജന്യമൊന്നും പാര്‍ലമെന്റില്‍ ലഭിക്കില്ല
ഇടതുപക്ഷവും ബിജെപിയും ഉയര്‍ത്തുന്ന ചോദ്യശരങ്ങളില്‍ നിന്ന് രക്ഷപെടാനുളള വാക്‍ചാതുര്യമോ സ്വന്തം പാര്‍ട്ടിയുടെ വാദം ഉറപ്പിച്ച് വ്യക്തമാക്കാനുളള ശേഷിയോ ഇല്ലാത്ത സോണിയ നിശബ്ദയാകുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസിനും ബോധ്യമുണ്ട്.
പതിമൂന്നു പേരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഭാവി പ്രധാനമന്ത്രിയായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന രാഹുലിന്റെ പേര് ഏതായാലും പട്ടികയിലുണ്ട്. ഭാവി പ്രധാനമന്ത്രിയും ലോക്‍സഭയില്‍ ഏറെയൊന്നും വായ തുറക്കാറില്ല. അദ്ദേഹത്തിന്റെ പാര്‍ലമന്റെ പ്രകടനവും രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കും.
വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി, ധനകാര്യ മന്ത്രി പി ചിദംബരം എന്നിവരാണ് കോണ്‍ഗ്രസ് ടീമിനെ നയിക്കുന്നത്. യുവനിരയില്‍ നിന്ന് സച്ചിന്‍ പൈലറ്റ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടനയില്‍ നിന്ന് നേരത്തെ സച്ചിന്‍ പുറത്തളളപ്പെട്ടിരുന്നു.
സുപ്രധാന വേളകളില്‍ പോലും പാര്‍ലമെന്റില്‍ നിശബ്ദത പാലിക്കുന്ന സഭാ നേതാവ് ഇന്ത്യയില്‍ മുമ്പുണ്ടായിട്ടുണ്ടോ എന്നു വ്യക്തമല്ല. ഇക്കാര്യത്തില്‍ ഏതെങ്കിലും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയ്ക്ക് മാതൃകയാണോ എന്ന കാര്യത്തില്‍ ഗവേഷണം നടക്കുന്നുണ്ട്. ഒരുപക്ഷേ, ലോകത്തു തന്നെ ഇത്തരമൊരു സഭാ നേതാവ് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരിക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications