Get Updates
Get notified of breaking news, exclusive insights, and must-see stories!

അജിത് സിംഗിന്റെ പിന്തുണയില്ല

ദില്ലി : വിശ്വാസ വോട്ടെടുപ്പിന് രണ്ടു നാള്‍ കൂടി അവശേഷിക്കേ, കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിന് പ്രഹരമേല്‍പ്പിച്ച് അജിത് സിംഗിന്റെ ആര്‍എല്‍ഡി സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

അതേസമയം, ജെഎംഎം നേതാവ് ഷിബു സോറന്റെ പിന്തുണ സര്‍ക്കാര്‍ ഉറപ്പിച്ചു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് അഞ്ച് എംപിമാരാണുളളത്. അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്‍ദളിന് മൂന്ന് എംപിമാരും. ബിഎസ്‍പി നേതാവ് മായാവതിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അജിത് സിംഗ് വ്യക്തമാക്കി.

അതേസമയം സര്‍ക്കാരിന് അനുകൂലമായി 280 വോട്ടു ലഭിക്കുമെന്നാണ് സമാജ്‍വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് പ്രവചിക്കുന്നത്. സമാജ്‍വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എംപിയും പത്രപ്രവര്‍ത്തകനുമായ ഷാഹിദ് സിദ്ദിഖി ബിഎസ്‍പിയില്‍ ചേര്‍ന്നത് അമര്‍സിംഗിന് തിരിച്ചടിയായിട്ടുണ്ട്. സര്‍ക്കാരിന് പിന്തുണ ഉറപ്പാക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്ന് കരുതിയ നേതാവാണ് സിദ്ദിഖി.

സമാജ്‍വാദി പാര്‍ട്ടിയുടെ നാല് എംപിമാരെങ്കിലും കൂറുമാറി വിശ്വാസപ്രമേയത്തിനെതിരെ വോട്ടു ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മായാവതിയ്ക്കൊപ്പം ചേരും. വിശ്വാസ പ്രമേയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍. മായാവതിയെ പ്രധാനമന്ത്രിയാക്കി മൂന്നാം ബദല്‍ ശക്തിപ്പെടുത്തണമെന്ന തന്ത്രവും രൂപപ്പെട്ടിട്ടുണ്ട്. തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവാണ് ഈ നീക്കത്തിന് പിന്നില്‍.

രാഷ്ട്രീയ പകിടകളിയുടെ കലാശക്കൊട്ടിന് കാത്തിരിക്കുകയാണ് ഇന്ദ്രപ്രസ്ഥം.

ബന്ധപ്പെട്ട വാര്‍ത്തകള്‍












Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+