സിപിഎം ദുഃഖിക്കുമെന്ന് ആന്റണി
തിരുവനന്തപുരം : യുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങളുടെ പേരില്‍ സിപിഎമ്മിന് പിന്നീട് ദുഃഖിക്കേണ്ടി വരുമെന്ന് എ കെ ആന്റണി.
ഏതു ചെകുത്താനെയും കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെതിരെ നടത്തുന്ന ശ്രമം അവര്‍ക്ക് തിരിച്ചടിയാകും. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ വിജയിക്കുമെന്നും എ കെ ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് എംപിയ്ക്ക് കോണ്‍ഗ്രസ് 25 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണം ബാലിശമാണ്. വോട്ടിനായി വിലപേശല്‍ നടത്തുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും മുമ്പ് അത് ചെയ്തിട്ടുളളവരാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആണവക്കരാര്‍ മുസ്ലിം വിരുദ്ധമാണെന്ന വാദം അദ്ദേഹം നിഷേധിച്ചു. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയം സര്‍ക്കാര്‍ അടിയറ വെയ്ക്കില്ല. പരമ്പരാഗത മിത്രങ്ങളെ പിണക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കില്ല. ഇറാനെതിരെ അമേരിക്ക സൈനിക നടപടിയെടുത്താല്‍ ഇന്ത്യ ശക്തമായി ചെറുക്കുമെന്നും എ കെ ആന്റണി ഉറപ്പിച്ചു വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications