സിംബാവെയില്‍ 10,000 കോടി ഡോളറിന്റെ ഒറ്റനോട്ട്
ഹരാരെ: മാനം മുട്ടെ ഉയര്‍ന്ന പണപ്പെരുപ്പത്തെ നേരിടാന്‍ സിംബാവെ സര്‍ക്കാര്‍ 10,000 കോടി ഡോളറിന്റെ കറന്‍സി നോട്ട് പുറത്തിറക്കി.
പണപ്പെരുപ്പം 22 ലക്ഷം ശതമാനം കടന്ന രാജ്യത്ത് 10,000 കോടി ഡോളര്‍ നോട്ട് കൊണ്ട് ഒരു നേരത്തെ ഭക്ഷണത്തിന് പോലും തികയാന്‍ ബുദ്ധിമുട്ടാണ്. ഒരു ദിവസം രാജ്യത്ത് പട്ടിണി കൂടാതെ കഴിച്ചു കൂട്ടാന്‍ ചുരുങ്ങിയത് 50,000 കോടി ഡോളറെങ്കിലും വേണമെന്ന സ്ഥിതിയാണിപ്പോള്‍.
പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതിനാല്‍ കൂടുതല്‍ മൂല്യമുള്ള നോട്ട് ഇറക്കണമെന്ന ആവശ്യം പരക്കെ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ വമ്പന്‍ നോട്ടിറക്കിയത്.
കഴിഞ്ഞ ജനുവരിയില്‍ ഒരു കോടി ഡോളറിന്റെ നോട്ട് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് അഞ്ച് കോടിയുടെയും കഴിഞ്ഞ മാസം 1000 കോടിയുടെയും നോട്ട് ഇറക്കിയിരുന്നു. എന്നിട്ടും രക്ഷയില്ലെന്ന് കണ്ടാണ് സര്‍ക്കാര്‍ 10,000 കോടിയുടെ ഡോളറുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്ത് നിലനില്‌ക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ് സ്ഥിതിഗതികള്‍ ഇത്രയും വഷളാക്കിയത്. ഫെബ്രുവരിയില്‍ 1.65 ലക്ഷം ശതമാനത്തിലെത്തിയിരുന്ന പണപ്പെരുപ്പം തിരഞ്ഞെടുപ്പും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും മൂലം 22 ലക്ഷത്തിലേക്കെത്തുകയായിരുന്നു.
80 ശതമാനം പേരും പട്ടിണിയില്‍ കഴിയുന്ന സിബാവെയുടെ യഥാര്‍ഥ പണപ്പെരുപ്പം ഒന്നരക്കോടി ശതമാനമാണെന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications