സ്ത്രീയെ അടുക്കളക്കാരിയാക്കുന്ന പരസ്യങ്ങള്‍ വിലക്കിയേക്കും
ദില്ലി: സ്‌ത്രീയ്‌ക്ക് വിവാഹ സമ്മാനമായി അലക്കു യന്ത്രവും ഓവനുമൊക്കെ നല്‌കി വെറും അടുക്കളക്കാരിയാക്കി ചിത്രീകരിയ്‌ക്കുന്ന പര്യസങ്ങള്‍ക്ക് വിലക്ക് വരുന്നു.
തൊലി വെളുപ്പും സൗന്ദര്യവുമാണ് കുടുംബത്തിന്റെ സുഭദ്രതയ്‌ക്കും ജീവിത വിജയത്തിനുമൊക്കെ ആധാരമെന്ന രീതിയിലുള്ള പരസ്യങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താനാണ് ദേശീയ വനിതാ കമ്മീഷന്‍ ഒരുങ്ങുന്നത്.
സ്‌ത്രീകളെ തരം താഴ്‌ത്തി ചിത്രീകരിയ്‌ക്കുന്നതിനെതിരെയുള്ള 1986ലെ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ നിയന്ത്രണം കൊണ്ടു വരുന്നത്.
സ്‌ത്രീകളെ പരസ്യങ്ങളിലൂടെ ഇകഴ്‌ത്തിക്കാണിയ്‌ക്കുന്ന പ്രവണത അവസാനിപ്പിയ്‌ക്കാന്‍ ഈ നിയമഭേദഗതി സഹായിക്കുമെന്ന് അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കോഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ അലന്‍ കൊലാകോ പറഞ്ഞു.
ഇരുണ്ട നിറക്കാരെ ഇകഴ്‌ത്തിക്കാണിയ്‌ക്കുക, സ്‌ത്രീധനത്തെ പ്രോത്സാഹിപ്പിയ്‌ക്കുക നിര്‍ബന്ധ വിവാഹത്തിന് പ്രേരണ നല്‌കുന്ന പരസ്യങ്ങള്‍ക്കും വിലക്കുണ്ടാകും. മൊബൈല്‍ ക്യാമറ, എസ്‌എംഎസ്, എംഎംഎസ് ഇന്റര്‍നെറ്റ്, തുടങ്ങിയവയിലൂടെ സ്‌ത്രീത്വത്തെ വില കുറച്ചു കാണിയ്‌ക്കുന്ന പരസ്യങ്ങളും പുതിയ നിയമത്തിന്റെ കീഴില്‍ വരും.












Click it and Unblock the Notifications