പ്രധാനമന്ത്രിയ്ക്ക് അദ്വാനിയുടെ രൂക്ഷ വിമര്‍ശനം
ദില്ലി: ആണവക്കരാറിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിയ്‌ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി ആരോപിച്ചു.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അദ്വാനി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ നിശിതമായി വിമര്‍ശിച്ചു.
ബുഷ്-മന്‍മോഹന്‍ ബന്ധത്തെ പരാമര്‍ശിച്ച അദ്വാനി ഇപ്പോഴുണ്ടാക്കിയ ആണവക്കാര്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലല്ലെന്നും രണ്ട് വ്യക്തികള്‍ തമ്മിലാണെന്നും പറഞ്ഞു.
തങ്ങള്‍ ആണവക്കരാറിന് എതിരല്ല. ബിജെപി അധികാരത്തിലെത്തിയാല്‍ കരാര്‍ വ്യവസ്ഥകളെക്കുറിച്ച് ചര്‍ച്ച നടത്തും. ആണവക്കരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടത് പക്ഷത്തെ വഞ്ചിയ്‌ക്കുകയാണ് ചെയ്‌തത്. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്നും അദ്വാനി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications