Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം ബദല്‍ ജനിയ്‌ക്കുന്നു

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനും ബിജെപിയ്‌ക്കും ബദലായി മൂന്നാം മുന്നണി വീണ്ടും ഉദയം കൊള്ളുന്നു.

ബിഎസ്‌പി നേതാവും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയുമായ മായാവതിയാണ്‌ മൂന്നാം ബദല്‍ നീക്കത്തിനു പിന്നിലെ പ്രധാന കേന്ദ്രബിന്ദു. പ്രമുഖ ഇടത്‌ പാര്‍ട്ടികളും മൂന്നാം ബദലിന്‌ വേണ്ടി സജീവമായി രംഗത്തുണ്ട്‌.

വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചാലും പരാജയപ്പെട്ടാലും മൂന്നാം മുന്നണിയ്‌ക്കു വേണ്ടിയുള്ള നീക്കങ്ങള്‍ സജീവമായി മുന്നോട്ടു കൊണ്ടു പോകാനാണ്‌ ബിഎസ്‌പിയും ഇടതു പാര്‍ട്ടികളും തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

കര്‍മ്മ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നിര്‍ദ്ദിഷ്ട മൂന്നാം മുന്നണിയുടെ നേതാക്കള്‍ വിശ്വാസവോട്ടെടുപ്പിന്റെ പിറ്റേ ദിവസമായ ബുധനാഴ്ച യോഗം ചേരും.

ഇക്കാര്യത്തില്‍ മായാവതിയ്‌ക്കു പിന്തുണയുമായി തെലുങ്ക്‌ ദേശം, തെലുങ്കാന രാഷ്ട്രീയ സമിതി, ജനതാദള്‍ (എസ്‌), ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍, അസം ഗണപരിഷത്ത്‌ തുടങ്ങിയ പാര്‍ട്ടികള്‍ നിലയുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്‌.

മൂന്നാം മുന്നണിയ്‌ക്കു വേണ്ടി രംഗത്തിറങ്ങിയിട്ടുള്ള പാര്‍ട്ടികള്‍ക്ക്‌ അവരുടെതായി പ്രത്യേകം സ്വാധീനമേഖലകളുള്ളതിനാല്‍ പരസ്‌പര സംഘര്‍ഷത്തിന്‌ സാധ്യതയില്ലാത്തതും ഈ നീക്കത്തിന്‌ ആവേശം പകരുന്നു.

മതനിരപേക്ഷതയിലും പ്രാദേശികാവശ്യങ്ങളും മുന്‍നിര്‍ത്തി ജനപ്രിയ നയങ്ങള്‍ മുന്നോട്ടു വെയ്‌ക്കാനാണ്‌ മൂന്നാം മുന്നണിയുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ട്‌ രേഖപ്പെടുത്തുന്ന ബിജെപി ഇതരകക്ഷികളുമായി മൂന്നാം മുന്നണി പുനസംഘടിപ്പിയ്‌ക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും തീരുമാനമെടുത്തിട്ടുണ്ട്‌‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+