വിശ്വാസ പ്രമേയത്തിന്‍ മേല്‍ 12 മണിക്കൂര്‍ ചര്‍ച്ച
ദില്ലി: വിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കായി പ്രത്യേകമായി വിളിച്ചു ചേര്‍ത്ത പാര്‍ലമെന്റ് യോഗം ആരംഭിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചു. 'ഈ സഭ ഈ മന്ത്രിസഭയില്‍ വിശ്വാസമര്‍പ്പിയ്‌ക്കുന്നു'വെന്ന ഒറ്റവരി പ്രമേയമാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്.
രാവിലെ 11 മണിയ്‌ക്ക് തുടങ്ങിയ ലോക്‌സഭ സമ്മേളനത്തില്‍ ആദ്യം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു.
ഇതിനിടെയുണ്ടായ ബഹളത്തെ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി വിമര്‍ശിച്ചു. സുപ്രധാനമായ സമ്മേളനമാണിതെന്ന് അംഗങ്ങളെ ഓര്‍മ്മിപ്പ സ്‌പീക്കര്‍ ഇത്തരം പെരുമാറ്റം ലജ്ജാകരമാണെന്നും പറഞ്ഞു.
നേരത്തെ സ്‌പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ വിശ്വാസ പ്രമേയത്തിന്‍ മേല്‍ 12 മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ ധാരണയായി.
യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുള്ള സമയവും നിശ്ചയിച്ചു. കോണ്‍ഗ്രസിന് മൂന്ന് മണഇക്കൂര്‍, ബിജെപിയ്‌ക്ക് രണ്ട് മണിക്കൂര്‍ അമ്പത്തി രണ്ട് മിനിറ്റ്, സിപിഎമ്മിന് ഒരു മണിക്കൂര്‍ പത്ത് മിനിറ്റ് എന്നിങ്ങനെയാണ് സമയക്രമം നിശ്ചയിച്ചിരിയ്‌ക്കുന്നത്.
തിങ്കളാഴ്‌ച നടക്കുന്ന ചര്‍ച്ച രാത്രി പത്തു മണി വരെ തുടരും. ഇതിനിടെ താന്‍ രാജിവെയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സോമനാഥ് ചാറ്റര്‍ജി യോഗത്തില്‍ പരാമര്‍ശമൊന്നും നടത്തിയില്ല. ആവശ്യമെങ്കില്‍ കാസ്റ്റിംഗ് വോട്ട് ചെയ്യുമെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications