ഇരുപക്ഷവും എണ്ണം തികയ്ക്കാനുള്ള നെട്ടോട്ടത്തില്‍
ദില്ലി: പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കാന്‍ ലോക്‌സഭ തിങ്കളാഴ്‌ച ചേരുന്നു.
രാവിലെ 11.15ന് പ്രധാനമന്ത്രി അവതരിപ്പിയ്‌ക്കുന്ന വിശ്വാസപ്രമേയത്തിന്‍ മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായ ചര്‍ച്ചകള്‍ നടക്കും.
'ഈ സഭ ഈ മന്ത്രിസഭയില്‍ വിശ്വാസമര്‍പ്പിയ്‌ക്കുന്നു'വെന്ന ഒറ്റവരി പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചകളുടെ അവസാനം പ്രധാനമന്ത്രി മറുപടി പറയും.
ഇതിനു ശേഷമായിരിക്കും വിശ്വാസപ്രമേയത്തിന്‍ മേല്‍ വോട്ടെടുപ്പ് നടക്കുക. അതെ സമയം ലോക്‌സഭ ചേരാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും ഇരുപക്ഷവും എണ്ണം തികയ്‌ക്കാനുള്ള നെട്ടോട്ടത്തിലാണ്.
ഷിബു സോറന്റെ ജെഎംഎം പിന്തുണ പ്രഖ്യാപിച്ചതും പ്രതിപക്ഷ പാര്‍ട്ടികളില്‍പ്പെട്ട ചില എംപിമാര്‍ വിട്ടു നില്‌ക്കുമെന്ന സൂചന ലഭിച്ചതും യുപിഎയുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതെ സംയം ദേവഗൗഡയുടെ ജനതാദള്‍-എസും അജിത് സിങിന്റെ ആര്‍എല്‍ഡിയും ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞത് മറുപക്ഷത്തിനും നേട്ടമായിട്ടുണ്ട്.
ഇപ്പോഴത്തെ സൂചനകളനുസരിച്ച് 268 എംപിമാര്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നു. 266 പേര്‍ എതിര്‍ക്കുന്നു. ഏഴു പേര്‍ ഇക്കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.
മൂന്നോ നാലോ എംപിമാര്‍ സഭയില്‍ ഹാജരാകാതിരയ്‌ക്കുകയോ തീരുമാനമെടുക്കാത്ത എംപിമാരില്‍ മൂന്നു പേര്‍ പിന്തുണയ്‌ക്കുകയോ ചെയ്‌താല്‍ സര്‍ക്കാരിന് കഷ്ടിച്ച് രക്ഷപ്പെടാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications