അധ്യാപകന്റെ മരണം 10 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
മലപ്പുറം: ക്ലസ്റ്റര്‍ പരിശീലനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകന്‍ മരിച്ച സംഭവത്തില്‍ പത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരുടെ അറസ്‌റ്റ് തിങ്കളാഴ്‌ച രേഖപ്പെടുത്തും. കിഴിശ്ശേരി, നീരുട്ടിക്കല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് കസ്റ്റഡിയിലുള്ളത്.
അധ്യാപകന്റെ മരണത്തില്‍ പ്രതിഷേധിച്ച് അരീക്കോട്ട് പോലീസിനെതിരെ അക്രമം നടത്തിയ റോഡ് ഉപരോധിച്ചതിനും കണ്ടാലറിയുന്ന 1500 ഓളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സമരക്കാരുടെ അക്രമണത്തില്‍ പരിക്കേറ്റ പത്തു പോലീസുകാര്‍ ആശുപത്രിയിലാണ്.
അധ്യാപകന്‍ മര്‍ദ്ദനമേറ്റ സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിയ്‌ക്കണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ജില്ലാ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന് സംഭവ ദിവസം രാത്രി തന്നെ ചിലരെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications