അധ്യാപകന്റെ മരണം: നിയമസഭയില്‍ ബഹളം
തിരുവനന്തപുരം: മലപ്പുറത്ത് ക്ലസ്റ്റര്‍ പരിശീലനത്തിനിടെ അധ്യാപകന്‍ മരിച്ച സംഭവത്തെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. അധ്യാപകന്റെ മരണം സബ് മിഷനായി അവതരിപ്പിയ്‌ക്കുന്നതിനെച്ചൊല്ലിയാണ് നിയമസഭയില്‍ ബഹളമുണ്ടായത്.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. യുഡിഎഫ് സമരത്തിന്റെ രക്തസാക്ഷിയാണ് മരിച്ച അധ്യാപകന്‍ ജയിംസ് അഗസ്റ്റിനെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
കൊലയാളികളെ സംരക്ഷിയ്‌ക്കാനാണ് പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് മാപ്പ് ചോദിയ്‌ക്കണ മെന്നും ഭരണപക്ഷം ആവശ്യമുന്നയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications