സന്തോഷ് മാധവന്റെ പോളിഗ്രാഫ് പരിശോധന ആരംഭിച്ചു
കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സന്തോഷ് മാധവന്‍ നല്‌കിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
സ്‌ത്രീത്വത്തെ അപമാനിയ്‌ക്കുന്ന കുറ്റങ്ങള്‍ ആരും ചെയ്‌താലും അത് ജാമ്യമില്ലാക്കുറ്റമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിയ്‌ക്കാന്‍ തയാറാകണമെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
അതിനിടെ സന്തോഷ് മാധവന്റെ പോളിഗ്രാഫ് പരിശോധന ബാംഗ്ലൂരില്‍ ആരംഭിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സന്തോഷ് മാധവന്റെ അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications