യുഡിഎഫ് സമരം വാടകഗുണ്ടകളെ ഉപയോഗിച്ച്: പിണറായി
തിരുവനന്തപുരം: വാടകഗുണ്ടകളെ വിദ്യാര്‍ഥി വേഷം ധരിപ്പിച്ചാണ് യുഡിഎഫ് പാഠപുസ്‌തകം സമരം മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ രഹസ്യ അജണ്ടയാണ് സമരത്തിന് പിന്നിലുള്ളത്.
പ്രത്യേകം പരിശീലനം നേടിയ ഗുണ്ടകളുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍, ഡിസിസി സെക്രട്ടറിമാര്‍, സേവാദള്‍ പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് സമരങ്ങള്‍ നടത്തുന്നത്.
സംസ്ഥാന വ്യാപകമായി അക്രമത്തിന് ഇവര്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. അധ്യാപകരെ അക്രമിയ്‌ക്കുന്നതിനെ ന്യായീകരിയ്‌ക്കുകയാണ് യുഡിഎഫ് എന്നും പിണറായി പറഞ്ഞു. സമരങ്ങള്‍ വഴി വിട്ടപ്പോള്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളാരും എതിര്‍ക്കാന്‍ തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications