വൈദികരുടെ പീഡനത്തിനിരയായ കുട്ടികളെ പോപ്പ് നേരില്‍ക്കണ്ടു
സിഡ്‌നി: ആസ്‌ട്രേലിയയില്‍ കത്തോലിക്കാ പുരോഹിതന്‍മാരാല്‍ പീഡിപ്പിയ്‌ക്കപ്പെട്ട നാല് കുട്ടികളുമായി പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കൂടിക്കാഴ്‌ച നടത്തിയതായി പോപ്പിന്റെ വക്താവ് ഫാദര്‍ ഫ്രെഡറികോ ലൊംബാര്‍ഡി അറിയിച്ചു. സംഭവത്തില്‍ മാപ്പ് പറഞ്ഞതിനു ശേഷമായിരുന്നു പോപ്പ് കുട്ടികളെ നേരില്‍ക്കണ്ടത്.
എന്നാല്‍ പീഡനത്തിനിരയായ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിയ്‌ക്കുന്ന ബ്രോക്കണ്‍ റൈറ്റസ് എന്ന സംഘടന പോപ്പിന്റെ നിലപാടിനെ വിമര്‍ശിച്ചു. ദു:ഖപ്രകടനം മാത്രം പോരാ എന്ന നിലപാടാണ് ഇവര്‍ എടുത്തിരിയ്‌ക്കുന്നത്.
ലൈംഗിക പീഡനത്തിനിരയായ കുട്ടികള്‍ക്ക്‌് നഷ്ടപരിഹാരം നല്‌കാനായി കത്തോലിക്കാ സഭ ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചിരുന്നു.
എന്നാല്‍ വ്യക്തിപരമായി ഒരോ കുട്ടിയ്‌ക്കും ലഭിച്ച തുക അപര്യാപ്‌തമാണെന്ന് സംഘടന പറയുന്നു. സഭയുമുണ്ടാക്കിയ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ രഹസ്യമായതിനാല്‍ നഷ്ടപരിഹാര തുക എത്രയെന്ന് പരസ്യമാക്കിയിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications