പണം കൊടുക്കുന്ന ടേപ്പ് സ്‌പീക്കര്‍ക്ക്
ദില്ലി: സമാജ്‌വാദി പാര്‍ട്ടി വക്താക്കള്‍ ബിജെപി അംഗങ്ങള്‍ക്ക് പണം നല്‌കുന്ന സംഭവങ്ങള്‍ ഒരു ടിവി ചാനല്‍ ചിത്രീകരിച്ചുവെന്ന അദ്വാനിയുടെ വെളിപ്പെടുത്തല്‍ സിഎന്‍എന്‍-ഐബിഎന്‍ എഡിറ്റര്‍ ഇന്‍ ചീഫ് രാജ്ദീപ് സര്‍ദേശായി സ്ഥീരികരിച്ചു.
ഇതിന്റെ ടേപ്പുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ഇത് സ്‌പീക്കര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യതാത്‌പര്യം മുന്‍ നിര്‍ത്തി കൊണ്ടാണ് ഈ നടപടി.
സിഎന്‍എന്‍-ഐബിഎന്‍ സ്വന്തമായി നടത്തിയ അന്വേഷണമാണിതെന്ന് പറഞ്ഞ സര്‍ദ്ദേശായി ഇതില്‍ വെറൊരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
പാര്‍ലമെന്റിലെ ബലപരീക്ഷണത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ലാത്തതു കൊണ്ടാണിത് പ്രക്ഷേപണം ചെയ്യാത്തതെന്നും വിശദീകരിച്ചു. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ പരിശോധിച്ച ശേഷമെ ഇത് സംപ്രേക്ഷണം ചെയ്യുള്ളുവെന്നും സര്‍ദ്ദേശി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications