അദ്വാനിക്ക് നിശിത വിമര്‍ശനം
ദില്ലി: ആണവക്കരാറില്‍ നിന്നും കോഴ വിവാദത്തിലേക്ക് ചുവടു മാറിയ വിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയ്ക്ക് നിശിത വിമര്‍ശനം.
ഗുജറാത്ത് കലാപവും ബാബ്‌റി മസ്‌ജിദ് തകര്‍ത്ത സംഭവത്തിലും അദ്വാനിയുടെ പങ്കിനെ മന്‍മോഹന്‍ ചൂണ്ടിക്കാട്ടി. വോട്ടെടുപ്പില്‍ പ്രകാശ് കാരാട്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും മന്‍മോഹന്‍ പറഞ്ഞു.
ബഹളം മൂലം പ്രസംഗിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി മറുപടി സ്പീക്കര്‍ക്ക് എഴുതി നല്കുകയായിരുന്നു.
ബിജെപി എംപിമാര്‍ക്ക് കോഴ വാഗ്‌ദാനം ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് സഭ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് സഭ നിര്‍ത്തി വെച്ച് സ്‌പീക്കര്‍ നടത്തിയ സര്‍വകക്ഷി യോഗത്തില്‍ ചെറു പാര്‍ട്ടികള്‍ക്ക് മാത്രം സംസാരിയ്‌ക്കാന്‍ അനുവാദം നല്‌കിയാല്‍ മതിയെന്ന് തീരുമാനമെടുത്തിരുന്നു.
ഇതിനെ തുടര്‍ന്ന് സഭയിലുള്ള ചെറു പാര്‍ട്ടികളുടെ എംപിമാര്‍ സര്‍ക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു. ഇതു കഴിഞ്ഞാണ് പ്രധാനമന്ത്രിയെ മറുപടി പറയാന്‍ സ്‌പീക്കര്‍ ക്ഷണിച്ചത്.
എന്നാല്‍ മന്‍മോഹന്‍ എഴുന്നേറ്റയുടനെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് മറുപടി സ്പീക്കര്‍ക്ക് എഴുതി നല്‌കിയാല്‍ മതിയെന്ന തീരുമാനം കൈക്കൊള്ളുകയും വോട്ടെടുപ്പ് നടപടികളിലേക്ക് സ്‌പീക്കര്‍ കടക്കുകയുമായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications