ദളിത് വിദ്യാര്‍ഥിനിയെ കാറിനുള്ളില്‍ പീഡിപ്പിച്ചു
ചാര്‍ഖി ദാദ്രി: ഹരിയാനയില്‍ ദളിത് വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരിയ്‌ക്കുന്ന കാറിനുള്ളിലിട്ട് ബലാത്സംഗം ചെയ്‌തു.
സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനേഴുകാരിയെ നാലംഗ സംഘം കാറിനുള്ളിലേക്ക് ബലമായി പിടിച്ചു കയറ്റുകയായിരുന്നു.
ഇതിലൊരാള്‍ പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുകയും അടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ ഇറക്കി വിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്താരോടും പറയരുതെന്ന് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് ചര്‍ഖി ദാദ്രി പോലീസില്‍ നല്‌കിയ പരാതിയില്‍ പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications