Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ പ്രസംഗം: സഭയില്‍ ബഹളം

ദില്ലി: വിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ച എഐസിസി സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിപക്ഷം ബഹളവുമായി രംഗത്തിറങ്ങിയതോടെ സഭാ നടപടികള്‍ ഉച്ചയ്‌ക്ക്‌ രണ്ടു മണി വരെ നിര്‍ത്തിവെച്ചു.

ബിഎസ്‌പി എംപിയായ ബ്രജേഷ്‌ പഥക്കിന്റെ നേതൃത്തിലാണ്‌ ബഹളമുണ്ടായത്‌. ബഹളം തുടര്‍ന്നാല്‍ ചര്‍ച്ച നിര്‍ത്തിവെച്ച്‌ വോട്ടെടുപ്പ്‌ നടത്തുമെന്ന സ്‌പീക്കറുടെ മുന്നറിയിപ്പ്‌ അവഗണിച്ചാണ്‌ അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്‌.

ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ച രാഹുല്‍ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ അതിപ്രധാനമാണെന്ന്‌ ചൂണ്ടിക്കാട്ടി.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വക്താവായല്ല ഒരിന്ത്യന്‍ പൗരനായാണ്‌ താന്‍ സംസാരിയ്‌ക്കുന്നതെന്ന പറഞ്ഞ രാഹുല്‍ രാജ്യതാത്‌പര്യമാണ്‌ എല്ലാവരുടെയും ലക്ഷ്യമെന്ന്‌ വിശ്വസിയ്‌ക്കുന്നതായും പറഞ്ഞു.

ദാരിദ്രവും ഊര്‍ജ്ജ പ്രതിസന്ധിയും തമ്മിലുള്ള ബന്ധത്തെ വിശദീകരിയ്‌ക്കാന്‍ രാഹുല്‍ നടത്തിയ പരാമര്‍ശമാണ്‌ ബിഎസ്‌പി അംഗങ്ങളെ പ്രകോപിപ്പച്ചത്‌.

വിദര്‍ഭാ സന്ദര്‍ശനത്തിനിടെ കലാവതിയെന്ന വിധവയുടെ വീട്‌ സന്ദര്‍ശിച്ച സംഭവം വിശദീകരിയ്‌ക്കുമ്പോള്‍ അംഗങ്ങള്‍ ബഹളവുമായി എണീയ്‌ക്കുകയായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍








Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+