Get Updates
Get notified of breaking news, exclusive insights, and must-see stories!

നളിനി നെറ്റോ കേസ്‌ : നീലനെ വെറുതെ വിട്ടു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നളിനി നെറ്റോ കേസില്‍ മുന്‍ഗതാഗതി മന്ത്രി നീല ലോഹതദാസന്‍ നാടാരെ തിരുവനന്തപുരം ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി വെറുതെ വിട്ടു.

കേസില്‍ കീഴ്‌ക്കോടതി നീല ലോഹിതദാസ നാടാരെ മൂന്ന്‌ മാസത്തെ തടവിനും 50,000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ നല്കിയ അപ്പീലിലാണ് ഫാസ്‌റ്റ്‌ ട്രാക്ക്‌ കോടതി വിധി പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്‌.

1999 ഡിസംബര്‍ 21നാണ്‌ കേസിനാസ്‌പദമായ സംഭവമുണ്ടായത്‌. ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോ മന്ത്രിയുടെ ഒപ്പു വാങ്ങുന്നതിനായി നീലന്റെ ചേംബറിലേക്ക്‌ ഫയലുമായി ചെന്നപ്പോള്‍ മന്ത്രി പീഡിപ്പിയ്‌ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്‌.

സംഭവം വിവാദമയാതിനെ തുടര്‍ന്ന്‌ നീലന്‌ മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടതായി വന്നിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+