ഇനി അതിരുകളില്ലാത്ത ഉദാരവത്‌കരണം
ദില്ലി: ഇടതുപക്ഷത്തിന്റെ തടസ്സങ്ങള്‍ മൂലം നടപ്പാക്കാന്‍ കഴിയാതിരുന്ന സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
വിശ്വാസ വോട്ട് ജയിച്ചയുടനെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ധനമന്ത്രി ചിദംബരം ഇതിനുള്ള സൂചനകള്‍ ചൊവ്വാഴച തന്നെ നല്‌കിക്കഴിഞ്ഞു.
ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട്, ബാങ്കിംഗ് രംഗത്തെ പരിഷ്‌ക്കരണം ഈ രംഗങ്ങളിലെ പരിഷ്‌ക്കരണ പരിപാടികളെല്ലാം തന്നെ ഇടതു സമ്മര്‍ദ്ദം മൂലം സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരിയ്‌ക്കുകയായിരുന്നു.
ആഗസ്റ്റില്‍ ചേരുന്ന ലോക്‌സഭ സമ്മേളനത്തില്‍ തന്നെ ഇത് സംബന്ധിച്ചുള്ള നിയമനിര്‍മാണങ്ങള്‍ സര്‍ക്കാര്‍ നടത്തിയേക്കും. പ്രോഫിഡന്റ് ഫണ്ട് പണം ഓഹരി വിപണയില്‍ നിക്ഷേപിയ്‌ക്കുന്നതിനെയും പെന്‍ഷന്‍ പരിഷ്‌ക്കരണത്തെയും ഇടതുപക്ഷം ശക്തമായി എതിര്‍ത്തിരുന്നു.
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 25 ശതമാനത്തില്‍ നിന്നും 49 ശതമാനം വരെ ഉയര്‍ത്തുന്നതിനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇടത് സമ്മര്‍ദ്ദം മൂലം അത് നിയമമാക്കാന്‍ സാധിച്ചിരുന്നില്ല.
കേവല ഭൂരിപക്ഷം ഉറപ്പിച്ച സ്ഥിതിയ്‌ക്ക് ഈ സാമ്പത്തിക ഉദാരവത്‌കരണ നയങ്ങളുമായി സര്‍ക്കാരിന് സുഗമമായി മുന്നോട്ട് പോകാം.
സാമ്പത്തിക പരിഷ്‌ക്കരണ ബില്ലുകളില്‍ സഭയില്‍ ഇടതുപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടുമെങ്കിലും ഇത്തരം പരിഷ്‌ക്കരണങ്ങളില്‍ ബിജെപി കൂടി അനുകൂലിയ്‌ക്കുന്നതിനാല്‍ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക് അത്ര ദുഷ്‌ക്കരമാകില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications