Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഐഫോണിന്‌ വിയര്‍പ്പൊഴുക്കേണ്ടി വരും

iPhone in handആപ്പിളിന്റെ മാക്‌ വേള്‍ഡില്‍ നിന്നുള്ള ഐഫോണിന്റെ രണ്ടാം തലമുറയും ചരിത്രം സൃഷ്ടിച്ച്‌ മുന്നേറുകയാണ്‌. കഴിഞ്ഞ മാസം വിപണിയിലെത്തിയ വേളയില്‍ ജപ്പാനിലെയും ആസ്‌ട്രേലിയയിലുമുള്ള ഐഫോണ്‍ ആരാധകര്‍ ഈ ഇത്തിരിക്കുഞ്ഞനെ സ്വന്തമാക്കാന്‍ രാത്രി മുതലെ കടകള്‍ തുറക്കുന്നതും കാത്ത്‌ കിടന്നത്‌ വന്‍ വാര്‍ത്തയായിരുന്നു.

ജപ്പാന്‍, ആസ്‌ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വമ്പന്‍ വരവേല്‌പാണ്‌ ഐഫോണ്‍ 3ജിയ്‌ക്ക്‌ ലഭിച്ചത്‌. ഇനി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയായ ഇന്ത്യയിലേക്കാണ്‌ ഐഫോണ്‍ തങ്ങളുടെ പടയോട്ടം നടത്താനൊരുങ്ങുന്നത്‌.

സെപ്‌റ്റംബറില്‍ ഇന്ത്യക്കാര്‍ക്കും ഐഫോണ്‍ പോക്കറ്റിലാക്കാമെന്നാണ്‌ ഐഫോണിന്റെ ഇന്ത്യന്‍ വിതരണക്കാരായ വോഡാഫോണും എയര്‍ടെല്ലും പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്‌.

എന്നാല്‍ ഇന്ത്യന്‍ മൊബൈല്‍ വിപണി കീഴടക്കാന്‍ ഐഫോണ്‍ കുറച്ച്‌ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണിപ്പോഴത്തെ സൂചനകള്‍. ഐഫോണിനെ നേരിടാന്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണി നിയന്ത്രിക്കുന്ന നോക്കിയയും സാസങും സോണിയുമെല്ലാം വൈവിധ്യമാര്‍ന്ന മോഡലുകളാണ്‌ പുറത്തിറക്കാനൊരുങ്ങുന്നത്‌.

അമേരിക്കന്‍ കമ്പനിയായ മോട്ടോറോള സ്‌മാര്‍ട്ട്‌ ഫോണുകളുടെ ഒരു നിര തന്നെ പുതുതായി വിപണിയിലെത്തിച്ചിട്ടുണ്ട്‌. റോക്കര്‍ ഇ8 ആണ്‌ ഇതില്‍ പ്രധാനം. ആപ്പിളിന്റെ ഐപോഡിനെ അനുസ്‌മരിപ്പിയ്‌ക്കുന്ന നാവിഗേഷന്‍ കീയാണ്‌ ഇതിന്റെ പ്രധാന ആകര്‍ഷണീയത.

ഒരൊറ്റ കീ അമര്‍ത്തിയാല്‍ മൊബൈല്‍ ഒരു മ്യൂസിക്‌ പ്ലെയര്‍ ആയി മാറുമെന്നാണ്‌ കമ്പനിയുടെ അവകാശവാദം. ഇത്‌ കൂടാതെ ഐഫോണിലേക്ക്‌ ആളുകളെ motomingആകര്‍ഷിയ്‌ക്കുന്ന ഘടകമായ ടച്ച്‌ സ്‌ക്രീന്‍ സംവിധാനം ഉള്‍പ്പെടുത്തിയ മോട്ടോമിങ്‌ എ1200, മോട്ടോറോക്കര്‍ ഇ6 എന്നീ മൊബൈലുകളും മോട്ടോറോള വിപണയിലെത്തിച്ചിട്ടുണ്ട്‌.

ഇന്നത്തെ ഉപഭോക്താക്കള്‍ മൊബൈല്‍ഫോണിനെ ഒരു ലൈഫ്‌ സ്റ്റെയില്‍ ഉത്‌പന്നമായാണ്‌ കാണുന്നതെന്ന്‌ ഇന്ത്യയിലെ മോട്ടോറോള സെയില്‍ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഡയറക്ടര്‍ ലോയ്‌ഡ്‌ മത്തിയാസ്‌ പറയുന്നു.

എട്ട്‌ മെഗാപിക്‌സല്‍ ക്യാമറയും ആകര്‍ഷണീയമായ ടച്ച്‌ സ്‌ക്രീന്‍ സംവിധാനമുള്ള ക്യാമറയുമായാണ്‌ സോണി വിപണി യുദ്ധത്തിന്‌ ഒരുങ്ങിയിട്ടുള്ളത്‌. സോണി എക്‌സ്‌ 1ഐ, വാക്‌മാന്‍ റേഞ്ചിലെ എക്‌സ്‌പീരിയ, സൈബര്‍ ഷോട്ട്‌ സീരിസിലെ ഏറ്റവും പുതിയ സി905ഐ എന്നീ മോഡലുകള്‍ കമ്പനിയെ ഇന്ത്യന്‍ മൊബൈല്‍ വിപണിയിലെ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍ കൊണ്ടെത്തിയ്‌ക്കുമെന്ന്‌ സോണി ജനറല്‍ മാനേജര്‍ സുധീര്‍ മാത്തൂര്‍ പറയുന്നു.

ആഗോള മൊബൈല്‍ വിപണിയുടെ 40 ശതമാനം കൈയടക്കി വെച്ചിരിയ്‌ക്കുന്ന നോക്കിയ അതിന്റെ ഏറ്റവും പ്രധാന വിപണിയായ ഇന്ത്യയെ മറ്റാര്‍ക്കും വിട്ടു കൊടുക്കില്ലെന്ന തീരുമാനത്തില്‍ തന്നെയാണ്‌ നീങ്ങുന്നത്‌. ഐഫോണ്‍ കില്ലര്‍ എന്നു വിശേഷിപ്പിയ്‌ക്കപ്പെടുന്ന നോക്കിയ ട്യൂബടക്കം ഒരു വലിയ നിര ടച്ച്‌ സ്‌ക്രീന്‍ ഫോണുകളാണ്‌ പുറത്തിറക്കിയാണ്‌ നോക്കിയ ഐഫോണിനെ പ്രതിരോധിയ്‌ക്കാനൊരുങ്ങുന്നത്‌.

2007ല്‍ കമ്പനി ആറര കോടിയോളം ഫോണുകള്‍ ലോകമാകെ വിറ്റഴിച്ചിരുന്നു. ഇക്കൊല്ലത്തിന്റെ രണ്ടാം പാദത്തില്‍ മാത്രം 1.3 കോടിയോളം മൊബൈലുകള്‍ കമ്പനി പുറത്തിറക്കിയിട്ടണ്ട്‌. കൂടുതല്‍ സൗകര്യങ്ങളുള്ള മള്‍ട്ടീ മീഡിയ ഫോണുകളുമായി രംഗത്തെത്താനാണ്‌ കമ്പനിയുടെ പദ്ധതി.

ഇന്ത്യയിലെ മറ്റൊരു പ്രമുഖ മൊബൈല്‍ കമ്പനിയായ സാംസങ്‌, എസ്‌ സിഎച്ച്‌-എം800, എഫ്‌ 700 എന്നീ ഫോണുകളും പുതുതായി വിപണിയിലെത്തിച്ചിട്ടുണ്ട്‌.

ഐഫോണ്‍ പുറത്തിറങ്ങാന്‍ കഷ്ടിച്ച്‌ രണ്ട്‌ മാസം മാത്രമുള്ളപ്പോഴും അതിന്റെ വില വെളിപ്പെടുത്താന്‍ ഐഫോണ്‍ വിതരണക്കാരായ വോഡാഫോണും എയര്‍ടെല്ലും തയാറായിട്ടില്ല. അമേരിക്കയില്‍ 199 ഡോളര്‍ (ഏകദേശം 8500 രൂപ) മാത്രമുള്ള ഐഫോണ്‍ ആ വിലയ്‌ക്ക്‌ ഇവിടെ കിട്ടില്ലെന്ന്‌ തന്നെയാണ്‌ ഇപ്പോഴത്തെ സൂചനകള്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+