ചോര്‍ച്ച എന്‍ഡിഎയില്‍ നിന്ന്
ദില്ലി വിശ്വാസ വോട്ടെടുപ്പില്‍ കോടികളുടെ കുതിരക്കച്ചവടം നടന്നുവെന്നതിന് തെളിവ് പ്രതിപക്ഷം സഭയില്‍ ഹാജരാക്കിയെങ്കിലും കൂടുതല്‍ കൂറു മാറ്റമുണ്ടായതും മാറി നിന്നതും പ്രതിപക്ഷ നിരയില്‍ നിന്ന് തന്നെ. ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്കാണ് വിശ്വാസ വോട്ട് കനത്ത നഷ്ടം വരുത്തി വെച്ചിരിയ്‌ക്കുന്നത്.
മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയിലെ ആറംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പത്തോളം എന്‍ഡിഎ എംപിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറി നിന്നു.
265 പേരുടെ അംഗബലമുണ്ടായിരുന്ന യുപിഎ സര്‍ക്കാരിന് പത്ത് പേരെ പ്രതിപക്ഷത്തു നിന്നും ചാടിയ്‌ക്കുവാന്‍ കഴിഞ്ഞെന്ന് എല്‍.കെ അദ്വാനി തന്നെ സമ്മതിച്ചിട്ടുണ്ട്.
ശിവസേന, അകാലിദള്‍, ബിജെഡി (യു) തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും കാലു മാറ്റമുണ്ടായി. കൂറു മാറ്റമുണ്ടായ പാര്‍ട്ടികളിലെല്ലാം വന്‍ പൊട്ടിത്തെറിയാണ് ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നത്.
വോട്ടെടുപ്പില്‍ മറുകണ്ടം ചാടിയ പല അംഗങ്ങളെയും ഇപ്പോള്‍ തന്നെ പുറത്താക്കി കഴിഞ്ഞതായി ഈ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാബു ഭായ് കതാര, ചന്ദ്രാഭന്‍ സിങ്, സോമഭായി പട്ടേല്‍, കരിഭാവു റാത്തോഡ്, കുന്നൂര്‍ മഞ്‌ജുനാഥ് ചന്നപ്പ, സാംഗ്ലിയാന, ബ്രിജ് ഭൂഷണ്‍, ചരണ്‍ സിങ് എന്നിവരാണ് കൂറു മാറി വോട്ട് ചെയ്‌ത ബിജെപി അംഗങ്ങള്‍.
ബിജെപിയുടെ ഉഡുപ്പി എംപി മനോരമ മധ്വരാജ് ഇന്നലെ സഭയില്‍ ഹാജരുണ്ടായിരുന്നെങ്കിലും പിന്നീട് വോട്ട് ചെയ്യാതെ സഭ വിടുകയായിരുന്നു. പി.പി കോയ (ലക്ഷദ്വീപ്), രാമസ്വരൂപ് (നളന്ദ), എന്നിവരാണ് ചൊവ്വാഴ്‌ച കാലു മാറിയ ജനതാദള്‍ (യു)അംഗങ്ങള്‍. ശിവസേനയുടെ തൂക്കാറാം രംഗെ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറി നില്‌ക്കുകയും ചെയ്‌തു.
വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലോക്‌സഭ സെക്രട്ടറി ബുധനാഴ്‌ച വെളിപ്പെടുത്തും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications