കൂറു മാറിയ എംപിമാരെ ബിജെപി പുറത്താക്കി
ദില്ലി: വിശ്വാസവോട്ടെടുപ്പില്‍ വിപ്പ് ലംഘിച്ച് യുപിഎ സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ച എട്ട് ബിജെപി എംപിമാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറി നില്‌ക്കുകയും കൂറുമാറുകയും ചെയ്‌തവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിയുണ്ടായിരിക്കുന്നത്.
സോഭായ് പട്ടേല്‍, ബ്രിജ് ഭൂഷണ്‍, മഞ്‌ജുനാഥ് കുനൂര്‍, എസ്‌ടി സാങ് ഗ്ലിയാന, ചരണ്‍ സിങ് എന്നിവരാണ് വോട്ടെടുപ്പില്‍ വിപ്പ് ലംഘിച്ച് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്‌തത്.
സര്‍ക്കാര്‍ പണമൊഴുക്കിയാണ് വിശ്വാസം നേടിയതെന്നാരോപിച്ച അദ്വാനി അതിന് തന്റെ പാര്‍ട്ടിയില്‍പ്പെട്ടവരും ഉള്‍പ്പെട്ടതില്‍ വ്യക്തിപരമായ ദുഖമുണ്ടെന്നും പറഞ്ഞു.
നാല്‍പത് വര്‍ഷം നീണ്ട പൊതു ജീവിതത്തിലെ ഏറ്റവും ദുഖകരമായ സംഭവമാണെന്നാണ് അദ്വാനി ഇതിനെ വിശേഷിപ്പിച്ചത്.
എംപിമാര്‍ക്ക് തുടരാനാവില്ലെന്ന് കാണിച്ച് പാര്‍ട്ടി സ്‌പീക്കര്‍ക്ക് കത്ത് നല്‌കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. യുപിഎ സര്‍ക്കാരിനെതിരെ ദേശവ്യാപകമായി പ്രക്ഷോഭം നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications